അബൂദാബി

അബുദാബി കോടതിയിൽ ഇനി മുതൽ ഹിന്ദിയും ഉപയോഗിക്കാം.

അറബി ഇംഗ്ലീഷ് ഭാഷകൾക്കു പുറമേ ഇനി മുതൽ ഹിന്ദിയും അബുദാബി കോടതിയുടെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടും. 3 ദശലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് തങ്ങളുടെ പരാതികളും പ്രശ്നങ്ങളും ആവശ്യങ്ങളും അബുദാബി കോടതികൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഈ സൗകര്യം. ഇന്ത്യയുടെ മധ്യ വടക്ക് മേഖലകളിൽ നിന്ന് വരുന്ന തൊഴിലാളികൾക്ക് ആശയവിനിമയത്തിന് ബുദ്ധിമുട്ട് ശ്രദ്ധയിൽപെട്ടപ്പോഴാണ് കോടതി ഇങ്ങനെ ഒരു തീരുമാനം എടുത്തത്.