ദുബായ് വിദ്യാഭ്യാസം

ദുബൈ ജേതാക്കൾ: ഗൾഫ് സത്യധാര ദേശീയ സർഗ്ഗലയത്തിന് ഉജ്ജ്വല സമാപനം

ഷാർജ: മൂല്യങ്ങളുടെ മഹിമ കൊണ്ട് കലാസ്വാദന രംഗത്തെ മനോഹരമാക്കിയ ഗൾഫ് സത്യധാര ദേശീയ സർഗ്ഗലയത്തിനു ഷാർജ വാദി നശാത്തിൽ ഉജ്ജ്വല സമാപനം.

കാലത്ത് ഒമ്പത് മണി മുതൽ  ആയിരത്തോളം പ്രതിഭകൾ ഏഴോളം വേദിയിൽ മാറ്റുരച്ചു. നൂറ്റി ഇരുപത്തി ഒന്ന് പോയിന്റ് നേടി ദുബൈ ജേതാക്കൾ ആയി. നൂറ്റി പതിനെട്ടു പോയിന്റോടെ അബുദാബിയും എൺപത്തി മൂന്ന് പോയിന്റ് നേടി റാസ അൽ ഖൈമയും യഥാക്രമം രണ്ടും  മൂന്നും  സ്ഥാനവും നേടി.

സബ് ജൂനിയർ വിഭാഗത്തിൽ അവാദ് അബ്ദുൽ ഖാദർ (ദുബൈ),  മുഹമ്മദ്‌ സബീൽ പൊന്നമ്പത്ത് (അബു ദാബി) എന്നിവരും  ജൂനിയർ വിഭാഗത്തിൽ മുഹമ്മദ്‌ ആദിൽ (ഷാർജ), ജനറൽ വിഭാഗത്തിൽ ഹാമിദ് മുസ്‌ലിയാർ തടത്തിൽ (റാസ അൽ ഖൈമ), മുഹമ്മദ്‌ റാഫി (അബു ദാബി) സർഗ്ഗ പ്രതിഭകൾ ആയി.

ഗ്രൂപ്പ്‌ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ സബ് ജൂനിയർ  വിഭാഗത്തിൽ അബുദാബിയും ജൂനിയർ വിഭാഗത്തിൽ  ഷാർജയും ജനറൽ വിഭാഗത്തിൽ  ദുബെയും ഒന്നാമതെത്തി.

എസ് കെ എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന സർഗലയം കലാ സാഹിത്യ മേഖലയിൽ പുതിയ തലമുറയുടെ അടയാളപ്പെടുത്തലുകളും  ഉന്നത നിലവാരവുമുള്ള  പുതിയ പ്രതീക്ഷികളുമാണെന്നും  വിധികർത്താക്കൾ വിലയിരുത്തി.

രാത്രി നടന്ന സമാപന സമ്മേളനം  കാളാവ്‌ സൈതലവി മുസ്ലിയാർ ഉത്ഘാടനം ചെയ്തു. അബ്ദുള്ള ചേലേരി അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുൽ റഹ്‌മാൻ മൗലവി ഒളവട്ടൂർ ഓവറോൾ  പ്രഖ്യാപനം നടത്തി. ജമാൽ നെസ്റ്റോ വിജയികൾക്ക്
ട്രോഫി നൽകി. ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി അനുമോദന പ്രഭാഷണം നടത്തി.

ഇപി ജോൺസൺ, അബ്ദുള്ള മല്ലിച്ചേരി, അബ്ദുൽ സലാം ബാഖവി, അഷ്‌റഫ്‌  കോക്കൂർ, അഡ്വ. വൈ എ റഹീം, ഇബ്രാഹിം  എളേറ്റിൽ, അൻവർ നഹ, പി കെ  മൊയ്‌തീൻ ഹാജി, കെ എം കുട്ടി ഫൈസി അച്ചൂർ,  സഹദ് ഫൈസി,  ഇബ്രാഹിം മുറിച്ചാണ്ടി,  അബ്ദുള്ള ചേലേരി,  സുലൈമാൻ ഹാജി, ഷിയാസ് സുൽത്താൻ,  അലവി കുട്ടി ഫൈസി,  അബ്ദുള്ള നദ് വി,  അബ്ദുൽ കരീം ഹാജി ഫാത്തിമ ഗ്രൂപ്പ്, അബ്ദുള്ള താണിശ്ശേരി, അബ്ദുള്ള ചിറക്കൽ, ബീരാൻ ബാഖവി, ഹസൈനാർ ഹാജി,  പി കെ അബ്ദുൽ ഹമീദ്,  സയ്യിദ് അബ്ദുൽ റഹ്‌മാൻ തങ്ങൾ,ജമാൽ ബൈത്താൻസ്, ടി സുലൈമാൻ യൂനിക്യു ,   വിനോദ് നമ്പ്യാർ യു എ ഇ എക്സ്ചേഞ്ച്, ഷാഫി അബ്ദുള്ള  ടെലിഫോണി, നാസർ മാണിക്കോത്ത് ഗോൾഡൻ ഗ്രൂപ്പ്, ഷമീർ ബാബു നെല്ലറ, ഹമീദ് ബാബു മദീന ഗ്രൂപ്പ്, പി എ ശംസുദ്ധീൻ അൽ ഷംസ് ഗ്രൂപ്പ്, മുത്തു ഹാജി,  സൂപ്പി ഹാജി,  മുസ്തഫ മുട്ടുങ്ങൽ, അൻസാർ കൊയിലാണ്ടി, സൂപ്പി പാതിരപ്പറ്റ, അബൂബക്കർ കുന്നത്ത്,  നസീർ ഫുജൈറ,  എന്നിവർ സംസാരിച്ചു.  സയ്യിദ് ഷുഹൈബ് തങ്ങൾ സ്വാഗതവും അബ്ദുൽ ഹകീം ടി പി കെ  നന്ദിയും പറഞ്ഞു.

മൻസൂർ മൂപ്പൻ, ഖലീൽ റഹ്മാൻ കാഷിഫി, ഹുസൈൻ ദാരിമി,  റസാഖ് വളാഞ്ചേരി, മൊയ്തു സി സി, ഡോ. ഹാരിസ് ഹുദവി, റഷീദ് ബാഖവി, അബ്ദുൽ ഖാദർ ഒളവട്ടൂർ, അഷ്‌റഫ്‌ ഹാജി വാരം, ഫൈസൽ കരീം,  ശറഫുദ്ധീൻ ഹുദവി, ഹൈദർ ഹുദവി, അഡ്വ: ശറഫുദ്ധീൻ,  നുഹ്മാൻ തിരൂർ, അഫ്സൽ ഫുജൈറ, മുസ്തഫ മൗലവി ഞാങ്ങാട്ടിരി, ജംഷാദ് ഹുദവി,  അഷ്‌റഫ്‌ ദേശമംഗലം, ഫൈസൽ പയ്യനാട്, അബ്ദുൽ ഖാദർ ഫൈസി, ശാഹുൽ ഹമീദ് ചെമ്പരിക്ക, ശാക്കിർ ഫറോക്ക്, ഇസ്മായിൽ കൈപമംഗലം, സുഹൈൽ വലിയ, ഒ. കെ. ഇബ്രാഹിം, ശംസുദ്ധീൻ കൈപുറം, സുലൈമാൻ ബാവ, അക്ബർ ചെറുമുക്ക്, ഇസ്മായിൽ ദാർ അൽ മന്തി ,  ഉമർ കൊയിനോത്ത്, ആബിദ് യമാനി, അബ്ദുൽ സലാം മൗലവി കണ്ണൂർ, അബ്ദുൽ ഹമീദ് കൈപമംഗലം, എം പി കെ പള്ളങ്കോട്, അഫ്സൽ കോഴിക്കോട്, ഹാഷിം വയനാട് തുടങ്ങിയവർ സർഗ്ഗലയത്തിനു നേതൃത്വം നൽകി.