എനിക്കെതിരെ ഒന്നല്ല ഒരായിരം കേസുകൾ കൊടുത്താലും, 51 വെട്ടുകൾകൊണ്ട് ഇല്ലാതാക്കിയാലും,എനിക്ക് പിന്നിൽ ആയിരകണക്കിനു യൂത്ത് ലീഗ് പ്രവർത്തകർ കാത്തുനിൽപ്പുള്ള കാലത്തോ ളം അഴിമതിയ്ക്ക് എതിരായ ഈ പോരാട്ടം തുടരുമെന്ന് യൂത്ത് ലീഗ് സംസ്താന സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു’. സമകാലീന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് ഷാർജ കെ.എം സി സി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു മന്ത്രി നടത്തിയ അഴിമതി പകൽ വെളിച്ചം പോലെ വ്യക്തമായി റ്റും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നതും സി.പി എം സെക്രട്ടറി അതിനെ ന്യായീകരിക്കുന്നതും എന്തിനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് കൊണ്ട് വന്നു കൊണ്ടിരിക്കുന്നത് . സർക്കാർ അംഗീകാരം കൊടുക്കുന്നതിനു മുമ്പേ നിയമനം നൽകുന്ന കാഴ്ച ക ളാ ണ് കണ്ട് കൊണ്ടിരിക്കുന്നത് .. യോഗ്യത ബന്ധുവാകണമെന്ന് മാത്രം . സ്വജന പക്ഷപാതത്തിനും അഴിമതിക്കുമെതിരെ യൂത്ത് ലീഗ് പോരാട്ടം നയിക്കുക തന്നെ ചെയ്യും . ഞെട്ടിക്കുന്ന പല തെളിവുകളും അടുത്ത് തന്നെ പ്രതീക്ഷിക്കാമെന്നു് നീണ്ട കരഘോഷങ്ങൾക്കിടയിൽ ഫിറോസ് വ്യക്തമാക്കി .
രാജ്യത്ത് പുതിയ പ്രതീക്ഷകൾ കടന്നു വരികയാണ് .സർവ്വെ ഫലങ്ങൾ സൂചിപ്പിക്കുന്നത് അതാണ് . മമതയുടെ ചെറുത്ത നിൽപ് നാം കണ്ടു . രാജ്യം ഒറ്റക്കെട്ടായി ഫാസിസത്തിനെ ചെറുക്കുന്ന കാഴ്ച ശുഭോ തർക്കമാണ് .എന്നാൽ സി പി എം നാളിതുവരെ കോം ഗ്രസ് വിരോധത്തിൻ പേരിൽ BJP യെ വളർത്തുന്ന കാഴ്ചയാണ് നാം കാണുന്നത് ..കഴിഞ്ഞ കാല ഇന്ത്യൻ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഉദാഹരിച്ചു കൊണ്ട് ഫിറോസ് പറഞ്ഞു. .
ഷാർജ കെ.എം സി സി പ്രസിഡണ്ട് ടി.കെ. അബ്ദുൽ ഹമീദ് അദ്ധ്യക്ഷം വഹിച്ചു. യു. എ. ഇ കെ.എം സി സി ഉപാദ്ധ്യക്ഷൻ നിസാർ തളങ്കര ഉൽഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ജോൺസൺ , ജ.സെക്രറി അബ്ദുല്ല മല്ലിശ്ശേരി , ആക്റ്റിംഗ് ട്രഷറർ ഷാജി ജോൺ ,ജാബിർ , സന്തോഷ് ,കെ എം സി സി കേന്ദ്ര നേതാക്കളായ സൂപ്പി പാതിരിപ്പറ്റ ,മുസ്തഫ മുട്ടുങ്ങൽ, സഅദ് പുറക്കാട് ആശംസ പ്രസംഗം നടത്തി . അബ്ദുൽ കാദർ ചക്ക നാത്ത് സ്വാഗതവും സെയ്ത് മുഹമ്മദ് നന്ദിയും പറഞ്ഞു .
ഷാർജ കെ.എം സി സി ഭാരവാഹികളായ നിസാർ വെള്ളികുളങ്ങര അബ്ദുല്ല ചേലേരി ,കാദർ കുന്നിൽ ,മഹമൂദ് അലവി ,ടി.വി.നസീർ , വഹാബ് ,കെ.ടി.കെ. മൂസ്സ ,ബഷീർ ഇരിക്കൂർ ,അബ്ദു റഹിമാൻ മാസ്റ്റർ , കബീർ ചന്നാങ്കര ,മുജീബ് തൃക്കനാ പുരം ,യാസീൻ വെട്ടം , ഖാലിദ് പാറപ്പള്ളി ത്വയ്യിബ് ചേറ്റുവ ,നൗഷാദ് കാപ്പാട് പരിപാടികൾക്ക് നേതൃത്വം നൽകി .