അന്തർദേശീയം അബൂദാബി ദുബായ്

പോപ്പിനെ കാത്ത് ആയിരം പ്രതീക്ഷകൾ

ഇന്നുമുതൽ 3 ദിവസം യുഎഇ യുടെ സാമൂഹിക ജീവിതത്തിലെ സുപ്രധാന അധ്യായങ്ങൾ. ഇതാദ്യമായി ഒരു മാർപ്പാപ്പ യുഎഇ സന്ദർശിക്കുകയാണ്. ഇന്ന് അബുദബി പ്രസിഡന്റ് പാലസിൽ സ്വീകരണം. മറ്റന്നാൾ ആവേശോജ്വലമായ ജനകീയ വരവേൽപ്. വിശ്വാസികൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ സുവർണാവസരം.

യുഎഇ 2019 സഹിഷ്ണുതാ വർഷം ആയി ആചരിക്കുന്ന സാഹചര്യത്തിൽ പോപ്പിന്റെ സന്ദർശനം ആഗോള ശ്രദ്ധ അർഹിക്കുന്നു.
ഈ സന്ദർശനം ആയിരങ്ങൾക്ക് പ്രതീക്ഷ നൽകുകയാണ്. ചരിത്ര പരം എന്നാണ് മാധ്യമങ്ങൾ പോപ്പിന്റെ യുഎഇ സന്ദർശനത്തെ വിശേഷിപ്പിക്കുന്നത്.
ഫുട്ബോൾ പ്രിയൻ കൂടിയായ പോപ്പ് ഫ്രാൻസിസ് യൂറോപ്പിന് പുറത്തു നിന്നുള്ള ആദ്യ മാർപ്പാപ്പയാണ് .അർജന്റീനയിൽ 1936ൽ ജനനം.
രോഗികളായ നിരവധി പേരെ പോപ്പ് നേരിട്ട് സ്പർശിക്കുമെന്നു കണക്കു കൂട്ടപ്പെടുന്നു.
പോപ്പിനെ കാണാൻ പാസ് കിട്ടിയവർക്കു അവധി നൽകുന്ന കാര്യം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്