ഇന്നലെ ദുബായ് റുവൈയ്യ പോലീസ് ട്രെയിനിങ് സെന്ററിൽ ആരംഭിച്ച SWAT അഭ്യാസ പ്രകടനങ്ങളിൽ ദുബായ് പോലീസിന് മേൽക്കൈ ലഭിച്ചു. അൻപതോളം അന്താരാഷ്ട്ര പോലീസ് കമാൻഡോ സംഘങ്ങളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരക്കുന്നത്. അഞ്ച് കാറ്ററികളിലാണ് മത്സരം.
തീവ്രവാദികൾ ബന്ദികളാക്കിയ ആളുകളെ രക്ഷപെടുത്തുന്ന കാറ്റഗറിയിൽ വേഗതയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ദുബായ് പോലീസ് മേൽക്കൈ നേടി. മൂന്നാം സ്ഥാനം സെർബിയയ്ക്കാണ്.
വ്യാഴാഴ്ച വരെ മത്സരങ്ങൾ തുടരും. പ്രവേശനം സൗജന്യമാണ്.