ടെക്നോളജി ദുബായ് ബിസിനസ്സ്

യു.എ.ഇ.എക്സ്ചേഞ്ചും യൂനിമണിയും ബ്ലോക്ക് ചെയിൻ ശൃംഖലയിലേക്ക്

  • ഫിനാബ്ലർ നെറ്റ്‌വർക്കിലെ പ്രമുഖ ബ്രാൻഡുകളായ യു.എ.ഇ.എക്സ്ചേഞ്ചും യൂനിമണിയും ക്രോസ് ബോർഡർ ഇടപാടുകൾക്കായി റിപ്പിൾനെറ്റ് വഴിബ്ലോക്ക് ചെയിൻ ശൃംഖലയിലേക്ക്
  • ആദ്യസേവനം  തായ്‌ലാൻഡിലേക്ക് അന്താരാഷ്ട്ര ഇടപാടുകൾ. തുടർന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
  • ഇതോടെ മിഡിൽ ഈസ്റ്റിൽ ബ്ലോക്ക് ചെയിൻ അധിഷ്ഠിത സേവനങ്ങൾ നടപ്പാക്കുന്ന ആദ്യ ബ്രാൻഡുകൾ എന്ന ഖ്യാതിക്ക്‌ യു.എ.ഇ.എക്സ്ചേഞ്ചുംയൂനിമണിയും അർഹരാവുന്നു.

ദുബായ്: മധ്യപൂർവ്വേഷ്യയിലെ പണമിടപാട് ബ്രാൻഡുകളിൽ ബ്ലോക്ക് ചെയിൻ അധിഷ്ഠിത സേവനങ്ങൾ നടപ്പാക്കുന്ന ആദ്യ ബ്രാൻഡുകൾ എന്ന ചരിത്രപരമായഖ്യാതിക്ക്‌ യു.എ.ഇ.എക്സ്ചേഞ്ചും യൂനിമണിയും അർഹരാവുന്നു. ലോകപ്രശസ്ത ഫിനാബ്ലർ നെറ്റ്‌വർക്കിലെ പ്രമുഖ ബ്രാൻഡുകളായ യു.എ.ഇ.എക്സ്ചേഞ്ചുംയൂനിമണിയും ക്രോസ് ബോർഡർ ഇടപാടുകൾക്കായി റിപ്പിൾനെറ്റ് വഴി ബ്ലോക്ക് ചെയിൻ ശൃംഖലയിലേക്ക് പ്രവേശിക്കുന്നതോടെ അതിർത്തികൾക്കപ്പുറമിപ്പുറംഅതിവേഗത്തിൽ തടസ്സങ്ങളില്ലാതെ തത്സമയം പണമിടപാടുകൾ നടത്താൻ സാധിക്കും. തായ്‌ലാൻഡിലേക്കാണ് ആദ്യമായി ഇപ്രകാരമുള്ള അന്താരാഷ്ട്രഇടപാടുകൾ ആരംഭിക്കുന്നത്. തുടർന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

തായ്‌ലാൻഡിലെ പ്രമുഖ ബാങ്കുകളിലൊന്നായ സയാം കൊമേർഷ്യൽ ബാങ്കിലേക്ക് ലോകത്തെവിടെയുമുള്ള യു.എ.ഇ.എക്സ്ചേഞ്ച് – യൂനിമണിഉപഭോക്താക്കൾക്ക് തത്സമയം പണമയക്കാനുള്ള സംവിധാനം ഉദ്‌ഘാടനം ചെയ്തുകൊണ്ടാണ് ബ്ലോക്ക് ചെയിൻ സേവനങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നുംതങ്ങളുടെ ഉപഭോക്താക്കൾക്ക് കുറ്റമറ്റ സേവനങ്ങൾ എത്രയും വേഗത്തിൽ ലഭ്യമാക്കുന്നതിൽ പ്രതിബദ്ധത പുലർത്തുന്ന ബ്രാൻഡുകളെന്ന നിലക്ക്യു.എ.ഇ.എക്സ്ചേഞ്ച് – യൂനിമണി ബ്രാൻഡുകൾ ഏറ്റവും നൂതനമായ ബ്ലോക്ക് ചെയിൻ സേവനം വഴി വലിയൊരു നാഴികക്കല്ല് പിന്നിടുകയാണെന്നും ഇതിന്തുണയാകുന്ന റിപ്പിൾ നെറ്റും സയാം കൊമേർഷ്യൽ ബാങ്കും തങ്ങളുടെ മികച്ച പങ്കാളികളാണെന്നും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും യുഎഇ എക്സ്ചേഞ്ച് – യൂനിമണി ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ലോകപ്രശസ്തരായ യു.എ.ഇ.എക്സ്ചേഞ്ച് – യൂനിമണി ബ്രാൻഡുകൾ ലോകത്തെവിടെയുമുള്ള തങ്ങളുടെ ഉപഭോക്താക്കൾക്ക് തായ്‌ലാൻഡിലേക്ക് നിർബാധംപണമയക്കാൻ പാകത്തിൽ നൂതനമായ ബ്ലോക്ക് ചെയിൻ സംവിധാനം പ്രയോജനപ്പെടുത്തുന്നത് സാങ്കേതികവിദ്യയുടെ അവസരോചിതമായ ഉപയോഗത്തിന്റെതെളിവാണെന്നും ഈ പങ്കാളിത്തം അഭിമാനകരമാണെന്നും റിപ്പിൾ നെറ്റ് സൗത്ത് ഏഷ്യ – മിന മാനേജിങ് ഡയറക്ടർ നവീൻ ഗുപ്ത പരാമർശിച്ചു. ഡിജിറ്റൽയുഗത്തിൽ പണമിടപാട് സേവന മേഖലയിൽ സാങ്കേതികവിദ്യ വിനിയോഗത്തിൽ മുന്നിൽ നിൽക്കുന്ന യു.എ.ഇ.എക്സ്ചേഞ്ച് – യൂനിമണി ബ്രാൻഡുകൾരാജ്യാന്തര ഇടപാടുകൾക്കു വേണ്ടി രൂപപ്പെടുത്തിയ ഈ പുതുപങ്കാളിത്തത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും സഹകരണംവിപുലപ്പെടുത്തുമെന്നും സയാം കൊമേർഷ്യൽ ബാങ്കിന്റെ ടെക്നോളജി കാര്യാലയം മേധാവി ഡെച്ചാപോൾ ലാംവിലായ് പറഞ്ഞു.

യു.എ.ഇ.എക്സ്ചേഞ്ച് – യൂനിമണി ബ്രാൻഡുകൾക്കു പുറമെ ട്രാവലെക്സ്, എക്സ്‌പ്രസ് മണി, റെമിറ്റ് ടു ഇൻഡ്യ, ഡിറ്റോ ബാങ്ക്, സ്വിച് തുടങ്ങിയ ബ്രാൻഡുകളുംഫിനാബ്ലർ നെറ്റ്‌വർക്കിന്റെ കീഴിലുണ്ട്. ബ്ലോക്ക് ചെയിൻ സങ്കേതം തങ്ങളുടെ എല്ലാ ബ്രാൻഡുകളിലും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ്.