ചരമം ദുബായ്

ദുബായിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം തിരൂർ സ്വദേശി മരിച്ചു.

ദുബായിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം തിരൂർ സ്വദേശി മരിച്ചു. മലപ്പുറം തിരൂർ പൂക്കയിൽ മൊയ്തീൻകുട്ടി-കുഞ്ഞീമ ദമ്പതിമാരുടെ മകൻ ഇസ്മായിൽ വാഴപ്പാട്ട് (46) ആണ് മരിച്ചത്.ശനിയാഴ്ച വൈകീട്ട് ദുബായ് എമിറേറ്റ്‌സ് റോഡിലാണ് അപകടം. ഫുജൈറയിൽ പച്ചക്കറി സ്ഥാപനം നടത്തുകയാണ് ഇസ്മായിൽ.ദുബായ് അവീർ മാർക്കറ്റിൽനിന്നും സാധനങ്ങളുമായി മടങ്ങുമ്പോഴാണ് പിക്കപ്പിലേക്ക്‌ ബസ് ഇടിച്ചുകയറി അപകടമുണ്ടായത്.ഒപ്പമുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ 26 വർഷമായി ഇസ്മായിൽ യു.എ.ഇ.യിലുണ്ട്. ഭാര്യ: ജസീന ബീഗം. മക്കൾ: മുഹമ്മദ് ഇഹ്‌സാൻ, ഇർഷാന റസ്ലി.

error: Content is protected !!