അന്തർദേശീയം

ആമസോൺ മഴക്കാടുകളെ തീപിടുത്തതിൽ നിന്ന് സംരക്ഷിക്കാൻ ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോ.

മഴക്കാടുകളെ സംരക്ഷിക്കാൻ ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള എർത്ത് അലയൻസ് സംഘടന 35 കോടി രൂപ നൽകും. തീയണക്കാൻ ശ്രമിക്കുന്ന പ്രാദേശിക സംഘടനകൾക്കും തദ്ദേശീയർക്കുമായാണ് തുക നൽകുക. അഞ്ച് പ്രാദേശിക സംഘടനകളാണ് തീയണയ്ക്കാൻ ശ്രമം നടത്തുന്നത്.

ആമസോൺ വനങ്ങളിലെ തീപ്പിടുത്തത്തെ പരാമർശിച്ച് ലിയനാർഡോ ഡികാപ്രിയോ നേരത്തേ പ്രതികരിച്ചിരുന്നു. ആമസോൺ കാടുകൾ കത്തിയെരിയുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഡികാപ്രിയോയുടെ വിമർശനം.

amazon rain forest in flame: areal visuals

error: Content is protected !!