ഇന്ത്യ കേരളം ദുബായ്

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യാ എക്സ്പ്രസ്.

പ്രവാസികൾക്ക് ഇനി സന്തോഷിക്കാം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യാ എക്സ്പ്രസ്. ഇന്നു മുതൽ വ്യാഴാഴ്ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. ഇങ്ങനെ ടിക്കറ്റെടുക്കുന്നവർക്ക് 2020 മാർച്ച് വരെ യാത്ര ചെയ്യാൻ സാധിക്കും. അബുദാബി, അൽഐൻ, ദുബായ്, ഷാർജ, റാസൽഖൈമ എന്നീ വിമാനത്താവളങ്ങളിൽ നിന്നും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ഡൽഹി, ജയ്പൂർ, മുംബൈ, അമൃത്സർ, ചാണ്ഡിഗഡ്, പുണെ, വരാണസി,മാംഗ്ലൂർ, ലക്നൗ, തിരുച്ചിറപ്പള്ളി, സൂറത്ത് എന്നീ സെക്ടറുകളിലേക്ക് ആദ്യം ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഈ നിരക്ക് ലഭിക്കുക. 269 ദിർഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. 30 ദിർഹം ട്രാൻസാക്ഷൻ ഫീസ്, നികുതി എന്നിവ ഉൾപ്പെടെ 299 ദിർഹമാകും. നിരക്ക്.

ഷാർജയിൽ നിന്നു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 299 ദിർഹം മതി. കോഴിക്കോട്ടേക്ക് 309ഉം കണ്ണൂരിലേക്കു 409 ദിർഹമും നിരക്കുണ്ട്. മുംബൈ 299, സൂറത്ത് 349, ചാണ്ടിഗഡ് 349, വരണാസി 349 ദിർഹം ദിർഹം എന്നിങ്ങനെയാണ് മറ്റു സെക്ടറിലേക്കുള്ള നിരക്ക്.അബുദാബിയിൽ നിന്ന് കോഴിക്കോട്, ഡൽഹി സെക്ടറിലേക്ക് 319 ദിർഹമാണ് നിരക്ക്. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ മംഗലാപുരം സെക്ടറിലേക്ക് 419 ദിർഹം നൽകണം. അൽഐനിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് 419 ദിർഹമിനു ടിക്കറ്റ് ലഭിക്കും.ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം സെക്ടറിലേക്ക് 309ഉം കോഴിക്കോട്,മംഗലാപുരം സെക്ടറിലേക്ക് 329 ദിർഹവുമാണ് നിരക്ക്. മുംബൈ, ഡൽഹി 319,അമൃത് സർ 349, ജയ്പൂർ 349, ലക്നൗ 379 എന്നിങ്ങനെയാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

error: Content is protected !!