കേരളം ദുബായ്

ചെക്ക് കേസ് ; ഗോകുലം ഗോപാലന്‍റെ മകന്‍ യുഎഇയില്‍ ജയിലില്‍

ദുബായ് : ഗോകുലം ഗോപാലന്‍റെ മകന്‍ ബൈജു ദുബായില്‍ ജയിലിലായി. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് നല്‍കി കബളിപ്പിച്ചു എന്നാണ് കേസ്. തമിഴ്നാട് സ്വദേശിയായ രമണിയുടെ പരാതിയിലാണ് അറസ്റ്റ്. 20 മില്ല്യണ്‍ ദി‍ർഹം നല്‍കാനുണ്ടെന്ന പരാതിയില്‍ ബൈജു യുഎഇയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു. ഇതിനിടെ റോഡ് മാ‍ർഗം ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച ബൈജുവിനെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.യുഎഇയില്‍ റെസിഡന്‍റ്സ് വിസയുളള ബൈജു,എക്സിറ്റ് മുദ്ര പാസ്പോർട്ടില്‍ വ്യാജമായി പതിപ്പിച്ചാണ് രാജ്യം വിടാന്‍ ശ്രമിച്ചത് എന്നാണ് സൂചന. രണ്ടാഴ്ച മുന്‍പ് അറസ്റ്റ് ചെയ്ത ബൈജുവിനെ ഒമാന്‍ പോലീസ് ദുബായ് പോലീസിന് കൈമാറി. പിന്നീട് ബൈജുവിനെ അലൈന്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞദിവസം ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അജ്മാനില്‍ അറസ്റ്റിലായിരുന്നു. ബിസിനസ് പങ്കാളിക്കു വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലായിരുന്നു അറസ്റ്റ്.തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്‍..ഒന്നരദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് അദ്ദേഹം ജാമ്യത്തുക കെട്ടിവെച്ച് ജയില്‍മോചിതനായത്.

ചെക്ക് തട്ടിപ്പ് കേസ്: ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റില്‍

error: Content is protected !!