അജ്‌മാൻ

തുഷാർ വെള്ളാപ്പള്ളി ഇത്രയായിട്ടും കേസിൽ നിന്ന് മുക്തി പ്രാപിക്കാത്തത് എന്തുകൊണ്ട് ?

ആളുകൾക്ക് പറയാൻ എളുപ്പമാണ് , പണവും സ്വാധീനവും ഉള്ളവർക്ക് നിയമം മാറിക്കൊടുക്കുമെന്ന് ! പക്ഷെ UAE യിലെ ശക്തമായ നീതി ന്യായ നിർവഹണ സംവിധാനം ബലവത്തായ അടിത്തറയിൽ നില നിൽക്കുന്നത് കൊണ്ട് കേസിന്റെ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള വിചാരണയും ഒത്തുതീർപ്പുകളും മാത്രമേ അനുവദിക്കുകയുള്ളൂ . യാതൊരു സ്വാധീനത്തിനും ഇതിൽ പ്രസക്തിയില്ല . അതുതന്നെയാണ് ഇത്ര ദിവസമായിട്ടും തുഷാർ ഇതിൽ നിന്ന് മോചനമാകാത്ത രീതിയിൽ ഒത്തുതീർപ്പ് ചർച്ചകളുമായി മുന്നോട്ടു പോകേണ്ടിവരുന്നതും രാജ്യം വിടാൻ കഴിയാതിരിക്കുന്നതും.

ആരോപണ വിധേയന് ജാമ്യം കിട്ടിയത് വാദിയായ നാസിൽ അബ്ദുള്ളയ്‌ക്ക് കേസ് എളുപ്പത്തിൽ ഒത്തുതീർപ്പാക്കാൻ ഒരു മികച്ച അവസരമായാണ് കാണേണ്ടത് . അല്ലെങ്കിൽ , ജയിലിൽ ആയാൽ വീണ്ടും ദീർഘ കാലം ഇതിന്റെ വിചാരണ നീണ്ടുപോകുകയും അപ്പീലുകൾ വരികയും സ്വാഭാവികമായ കാലതാമസം ഉണ്ടാകുകയും ചെയ്യും .

ഇപ്പോൾ പറഞ്ഞുകേൾക്കുന്ന ഒത്തുതീർപ്പുചർച്ചകൾ പരാജയപ്പെട്ടാൽ കോടതി അതിന്റെ രീതികളിലേക്ക് പ്രവേശിക്കുമെന്നുറപ്പാണ്. ഒരാഴ്‌ച കഴിഞ്ഞിട്ടും തുഷാറിന് പോകാൻ കഴിയാത്തത് സൂചിപ്പിക്കുന്നത് തന്നെ യാതൊരു വിധ സ്വാധീനവും നടക്കില്ല എന്നതിന്റെ തെളിവാണ് .

ഇതിൽ , സോഷ്യൽ മീഡിയയിലെ ചിലർ യുഎ ഇ യിലെ നിയമ സംവിധാനത്തിന്റെ പ്രത്യേകതകൾ അറിയാതെ തള്ളുന്ന പല കമെന്റുകളും ബാലിശവും വിജ്ഞാന ദോഷത്തിന്റെ ബഹിർസ്പുരണവുമാണ്. ചില വ്യക്തികൾ ഇടപെട്ടാൽ നിയമം വഴിമാറും എന്ന അർത്ഥത്തിൽ പ്രചാരണം നടത്തുന്നത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് നല്ലതല്ല. അത്തരം പ്രചാരണങ്ങളിൽ ഏർപ്പെടുന്നവർ അതിന്റെതായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന് പ്രമുഖരായ നിയമജ്ഞർ ഓർമിപ്പിക്കുന്നു.

കേസ് മാന്യമായി പരിഹരിക്കാൻ വേണ്ടി ഒത്തു തീർപ്പ് ചർച്ചകൾ നടത്താൻ അവസരം ഒരുക്കുന്ന വിധത്തിൽ തൽക്കാല ജാമ്യം കിട്ടുന്ന രീതി രണ്ടുകൂട്ടർക്കും ഗുണപരമാണ് എന്ന് അന്താരാഷ്ട്ര വിദഗ്‌ധരും പറയുന്നു. രണ്ടു കൂട്ടരുടെയും ഉദ്ദേശ്യ ശുദ്ധി ഇതിൽ നിന്ന് തിരിച്ചറിയാൻ കോടതിക്ക് കഴിയും. അങ്ങനെ മുന്നോട്ടുപോകുകയാണ് തുഷാർ നാസിൽ വിഷയം. അതുകൊണ്ടുതന്നെ ഇത്തരം കേസുകൾ വരുമ്പോൾ കാശു കൊടുത്ത് പ്രശ്നം സെറ്റിൽ ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് ആരോപണ വിധേയൻ എന്ന് വരികിൽ അയാൾക്ക് താൽക്കാലിക ജാമ്യം ലഭ്യമാക്കാനാണ് നീതിയെ മാനിക്കുന്നവർ ശ്രമിക്കേണ്ടതെന്ന് പൊതുവെ നിരീക്ഷണം ഉയരുകയാണ് തുഷാർ നാസിൽ കേസിന്റെ പശ്ചാത്തലത്തിൽ.

error: Content is protected !!