കേരളം ചുറ്റുവട്ടം

കവളപ്പാറ അവസാന ദിനം കരള് പിളർക്കുന്ന നോവായി അലീനയുടെ പാഠപുസ്തകവും……

കവളപ്പാറ അവസാന ദിനം കരള് പിളർക്കുന്ന നോവായി അലീനയുടെ  പാഠപുസ്തകവും……

കവളപ്പാറ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൻെറ ആദ്യ ദിനങ്ങളിൽ ഞങ്ങൾ രക്ഷാപ്രവർത്തകരുടെ കണ്ണു നിറച്ച കാഴ്ചകളിൽ ഒന്നായിരുന്നു തകർന്ന് വീണ വീട്ടിലെ കോൺഗ്രീറ്റ് തൂണിനടിയിൽ നിന്നും രക്ഷക്കായ് നീട്ടിയ കൈകളുമായി കുഞ്ഞു അലീനയുടെ കിടപ്പ്! അച്ഛൻെറ കൈയ്യിൽ നിന്നും പിടി വിട്ട് നൂലിട വ്യത്യാസത്തിലായിരുന്നുഅലീനയുടെ ജീവനെടുത്ത് മുത്തപ്പൻ കുന്ന് വീടിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിനൊപ്പം ഒലിച്ചിറങ്ങിയത്. ഇനിയും കണ്ടെത്താനുള്ള പതിനൊന്ന് പേർക്കായുള്ള അവസാനഘട്ട തിരച്ചിലിനായി ഇന്ന്ഒരിക്കൽ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തിയപ്പോഴാണ് ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാo പുസ്തകം കൈയ്യിൽ തടഞ്ഞത്…… ഇന്ന്തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോൾ ആ പേരും ആ പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നു…..
@Abdul Saleem ek Edavanamkunnath

error: Content is protected !!