റാസൽഖൈമ

കോസ്മോ ട്രാവലിന്റെ 33 -മത്തെ ശാഖ  റാസ് അൽ ഖൈമയിൽ  :   ഉത്ഘാടനത്തോട് അനുബന്ധിച്ചുള്ള ഓഫറിലൂടെ വിമാന ടിക്കെറ്റും സ്വര്‍ണ നാണയങ്ങളും സ്വന്തമാക്കാന്‍ അവസരം 

 

എയർ അറേബ്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ട്രാവൽ മാനേജ്‌മെന്റ് കമ്പനിയായ കോസ്മോ ട്രാവലിന്റെ  മുപ്പത്തിമൂന്നാമത്തെ ബ്രാഞ്ച് ഓഗസ്റ്റ്‌ മുപ്പത്, വെള്ളിയാഴ്ച വൈകീട്ട് ആറിന് റാസ്  അൽ ഖൈമയിലെ അല്‍ നഖീലില്‍ ഉത്ഘാടനം ചെയ്യപ്പെടും.അൽ നഖീലിലെ ഗൾഫ് സിനിമയ്ക്ക് എതിര്‍വശത്താണ് പുതിയ ബ്രാഞ്ച് .കോസ്മോ ട്രാവലിന്റെ  സി.ഇ.ഒ ശ്രീ ജമാൽ അബ്ദുൾനസാറിന്റെ സാന്നിധ്യത്തിലാകും ഉത്ഘാടന ചടങ്ങുകള്‍ നടക്കുക.
 റാസ് അൽ ഖൈമ യിലെ  ഞങ്ങളുടെ മൂന്നാമത്തെ ബ്രാഞ്ചാണിത്, ഈ മേഖലയിലെ വർദ്ധിച്ചുവരുന്ന ഉപഭോക്താക്കളെ പരിപാലിക്കുന്നതിനും ട്രാവല്‍ ഇന്ടിസ്ട്രിയില്‍  കൂടുതൽ തൊഴിലവസരങ്ങൾ തുറക്കുന്നതിനും ഇത് തീർച്ചയായും ഞങ്ങളെ  സഹായിക്കും.ജമാൽ അബ്ദുൾനസാർ പറഞ്ഞു.
റാസ് അൽ ഖൈമയിലെ മൂന്ന് ബ്രാഞ്ചുകളിലും കോസ്മോ ഉത്ഘാടനം പ്രമാണിച്ച്  സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സൌജന്യ എയർ ടിക്കറ്റുകൾ, ടിവി സെറ്റ്, സ്വർണ്ണ നാണയങ്ങൾ, ട്രോളി ബാഗുകൾ, തുടങ്ങി മറ്റ് നിരവധി സർപ്രൈസുകൾ  നേടാനാകും.  . കൂടുതൽ വിവരങ്ങൾക്ക്  : 0564228909
error: Content is protected !!