അന്തർദേശീയം

മിസൈല്‍ പരീക്ഷണം നടത്തി പാക്കിസ്ഥാന്‍; പരീക്ഷിച്ചത് 290 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍

ഇസ്‌ലാമാബാദ്: മിസൈല്‍ പരീക്ഷണം നടത്തിയതായി പാക്കിസ്ഥാന്‍. ഇന്നലെ രാത്രിയോടെയാണ് പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തിയത്. ഇക്കാര്യം പാക് സര്‍ക്കാര്‍ സ്ഥീകരിച്ചിട്ടുണ്ട്.

സര്‍ഫേസ് ടു സര്‍ഫേസ് ബാലിസ്റ്റിക് മിസൈലായ ഘസ്‌നാവിയാണ് പാക്കിസ്ഥാന്‍ പരീക്ഷിച്ചതെന്ന് ഡി.ജി. ഐ.എസ്.പി.ആര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

പാക് സൈനിക വക്താവാണ് മിസൈല്‍ പരീക്ഷണം നടത്തിയ വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.

വിവിധ പോര്‍മുഖങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള 290 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ് ഇത്. മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

സി.ജെ.സി.എസ്.സി & സര്‍വീസസ് ചീഫ്‌സ് അംഗങ്ങളെ അഭിനന്ദിക്കുന്നെന്നും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ടീമിനെ അഭിനന്ദിക്കുകയും രാജ്യത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്‌തെന്നും ഡി.ജി.ഐ.എസ്.പി.ആര്‍ ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്.

error: Content is protected !!