കേരളം ദുബായ്

എമിറേറ്റ്സിൽ സെപ്റ്റംബർ ഒന്നു മുതൽ ഓണ സദ്യ വിളമ്പും

ഓണനാളുകളിൽ സെപ്റ്റംബർ ഒന്നു മുതൽ 13 വരെ എമിറേറ്റ്സ് വിമാനത്തിൽ സദ്യ വിളമ്പും. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നുമുള്ള വിമാനങ്ങളിൽ എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാർക്ക് തൂശനിലയിൽ ഓണവിഭവങ്ങൾ രുചിക്കാം. കായ വറുത്തതും ശർക്കര ഉപ്പേരിയും മുളകു കൊണ്ടാട്ടവും നാവിൽ രുചിനിറയ്ക്കും. കാളൻ, പച്ചടി, പുളി ഇഞ്ചി തുടങ്ങിയവയും ഉണ്ടാകും. ബിസിനസ്സ് ക്ലാസിലും- ഫസ്റ്റ് ക്ലാസിലും പപ്പടവും മാങ്ങാ അച്ചാറും പുറമെ. ഫസ്റ്റ് ക്ലാസ് യാത്രികർക്ക് മട്ടൺ പെപ്പർ ഫ്രൈ കൂടി ലഭ്യം. ഇക്കണോമി ക്ലാസിലുള്ളവർക്ക് സാമ്പാറും കൂട്ടുകറിയുമോ ആലപ്പുഴ ചിക്കൻ കറിയോ തിരഞ്ഞെടുക്കാം. എല്ലാവർക്കും പാലട പായസത്തിന്റെ രുചിനുണയാം.സദ്യ കഴിയുമ്പോൾ നല്ല മലയാളം പാട്ടുകൾ കേൾക്കാനും അവസരമുണ്ട്.ദിവസേന രണ്ടു സർവീസാണ് എമിറേറ്റ്സിന് കൊച്ചിയിലേക്കുള്ളത്. തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ 11ഉം സർവീസുണ്ട്.

error: Content is protected !!