ദുബായ്

ദുബായിൽ രാത്രി പുതിയൊരു ബസ് സർവ്വീസ് കൂടി

ദുബായ് നഗരത്തിൽ യാത്രയ്ക്കായി പുതിയൊരു ബസ് സർവ്വീസ് കൂടി വരുന്നു.പൊതുഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനായി പതിനൊന്ന് സർവീസുകൾ പുനക്രമീകരിക്കുകയും ചെയ്തു.ദുബായ് റോഡ്‌സ് ആൻഡ്‌‌ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പുതിയ രാത്രി ബസ് സർവീസിന്റെ നമ്പർ എൻ- 30 ആണ്. ഇന്റർനാഷണൽ സിറ്റിയിലെ ഡ്രാഗൺ മാർട്ട് രണ്ട് മുതൽ ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലേക്കായിരിക്കും ഈ പുതിയ സർവീസ്. രാത്രി പത്ത് മുതൽ പിറ്റേന്ന് പുലർച്ചെ അഞ്ചുമണി വരെയാണ് ബസ് ഓടുന്നത്. റാഷിദിയ മെട്രോ സ്റ്റേഷൻ വഴിയാകും യാത്ര. 11 എ, 24, 34, 50, 56, 95, 95എ, 96, എഫ് 53, എക്സ് 25, എൻ.55 എന്നീ സർവീസുകളാണ് പുനക്രമീകരിക്കുന്നത്. എൻ-55 രാത്രി സർവീസാണ്.

error: Content is protected !!