റാസൽഖൈമ

ഇടപാടുകാർക്ക് സമ്മാനങ്ങളുടെ പെരുമഴയുമായി റാസ് അൽ ഖൈമയിൽ കോസ്മോ ട്രാവലിന്റെ മുപ്പത്തിമൂന്നാമത്തെ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു

റാസ് അൽ ഖൈമ ,ഓഗസ്റ്റ് 30 ; റാസ് അൽ ഖൈമയിലെ ട്രാവൽ,വിസ, ടിക്കറ്റ് ,ഹോളിഡേ സംബന്ധമായ ഇടപാടുകൾക്ക് കാത്തിരിക്കുന്ന ജനങ്ങിലേക്ക് മികച്ച സേവനം അഫോർഡബളായ നിരക്കിൽ ലഭ്യമാക്കുന്ന കോസ്മോ ട്രാവൽ ഇത്തവണ സമ്മാനങ്ങളുടെ പെരുമഴയുമായാണ് പുതിയ ഔട്ട്ലെറ്റ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത് .നഖീലിലെ ഗൾഫ് സിനിമയ്ക്കടുത്തുള്ള പുതിയ കോസ്മോ ട്രാവൽ , സി ഇ ഓ ജമാൽ അബ്ദുൾനാസർ ഉദ്‌ഘാടനം ചെയ്തു . സ്ക്രാച്ച് ആൻഡ് വിന്നിലൂടെ ഇടപാടുകാർക്ക് ഗ്യാരണ്ടിയായി സമ്മാനങ്ങൾ കിട്ടുന്ന വിധത്തിലാണ് കോസ്മോ ട്രാവൽ സമ്മാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. സ്ക്രാച്ച് ആൻഡ് വിൻ വഴി എയർ ടിക്കറ്റുകളും സ്വർണ നാണയങ്ങളും ടിവി യും ട്രോളി ബാഗുകളും തുടങ്ങി എല്ലാവർക്കും ഒരു മാസത്തേക്ക് വിവിധ സമ്മാനങ്ങൾ ലഭിക്കുന്ന പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത് .വെള്ളിയാഴ്ച വൈകുന്നേരം ഉദ്‌ഘാടന സമയത്തു തന്നെ എത്തിയ ഇടപാടുകാർക്ക് സ്വർണ നാണയം അടക്കമുള്ള സമ്മാനങ്ങൾ എല്ലാവരുടെയും മുന്നിൽ വച്ച് ലഭിച്ചത് എല്ലാ ഇടപാടുകാർക്കും ആവേശം വിതറി.എയർ ടിക്കറ്റും, വിവിധ രാജ്യങ്ങളിൽ നിന്നും യു എ ഇ സന്ദർശിക്കുന്നതിനുള്ള വിസയും അതുപോലെ തന്നെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ വേണ്ടി യു എ ഇയിൽ ഉള്ളവർക്ക് വിസാ സൗകര്യങ്ങൾ ഏർപ്പെടുത്തികൊടുക്കുന്നതിനുള്ള അവസരവും ഓരോ കുടുംബത്തിനും അനുസരിച്ചുള്ള ടൂറിസം പാക്കേജുകളും , കോർപ്പറേറ്റുകൾക്കു വേണ്ടിയുള്ള പ്രത്യേക പദ്ധതികളും അണിയിച്ചൊരുക്കുന്ന സർവ്വ സംവിധാനങ്ങളും റാസ് അൽ ഖൈമയിലെ ഈ പുതിയ ശാഖയിലുണ്ട്. എയർ അറേബ്യയുടെ തന്നെ സ്‌ഥാപനമായ കോസ്മോ ട്രാവൽ റാസ് അൽ ഖൈമയിലുള്ള ഇടപാടുകാർക്ക് നേരത്തെ തന്നെ ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം റാസ് അൽ ഖൈമയിൽ തന്നെ ഒരുക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 056 422 8909 നമ്പറിലേക്കു വിളിക്കുക.

error: Content is protected !!