Uncategorized ഇന്ത്യ

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; 8 മരണം

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 8  മരണം. ധൂലെയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൂചനയുണ്ട്.

ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് അപകടം ഉണ്ടായത്. ഫാക്ടറിയിലെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് നൂറോളം ജീവനക്കാർ ഫാക്ടറിയിൽ ഉണ്ടായിരുന്നു. നിരവധി പേർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. പൊലീസ്, ദുരന്തനിവാരണ സേന, ഫയർഫോഴ്‌സ് ഉൾപ്പെടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

error: Content is protected !!