ഇന്ത്യ

ചിദംബരത്തിനും കാർത്തിക്കും മുൻകൂർ ജാമ്യം, ഇഡി അറസ്റ്റിൽ നിന്ന് ജാമ്യമില്ല.

എയർസെൽ മാക്സിസ് അഴിമതിക്കേസിൽ മുൻധനമന്ത്രി പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും മുൻകൂർ ജാമ്യം. ദില്ലിയിലെ റോസ് അവന്യൂ പ്രത്യേക കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. എന്നാൽ സുപ്രീംകോടതിയിൽ ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ എൻഫോഴ്‍സ്‍മെന്‍റ് അറസ്റ്റിനെതിരെ ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇതേത്തുടർന്ന് ചിദംബരം ഹർജി പിൻവലിക്കുകയായിരുന്നു.

3,500 കോടി രൂപയുടെ വൻ ഇടപാടായിരുന്നു എയർസെൽ – മാക്സിസ് ടെലികോം കമ്പനികളുടെ ലയനം. എന്നാൽ ഇതിൽ 800 മില്യൺ കോടിയുടെ നിക്ഷേപം എയർസെൽ കമ്പനിക്ക് ലഭിച്ചത് വഴിവിട്ട രീതിയിലൂടെയാണെന്നതാണ് കേസിനാസ്പദമായ സംഭവം.

error: Content is protected !!