ഷാർജ

തളരാതെ തന്നെ വാക്ക് പാലിച്ചുകൊണ്ട്‌ യൂസുഫലി , 15 വർഷത്തിനുശേഷം മൂസക്കുട്ടി പട്ടാമ്പിയിലെത്തും – ബാധ്യതകൾ യൂസുഫലി തീർക്കും

നാടകീയമായ രീതിയിൽ എം എ യൂസുഫലി ഇന്നലെ മൂസക്കുട്ടിയുടെ വിഷയത്തിൽ ഇടപെട്ടു , ഒരു ജീവന്മരണ പ്രശ്‌നത്തിന് പരിഹാരമാകുന്ന ഘട്ടത്തിൽ എത്തി . കമ്പനി നഷ്ടപ്പെടൽ , ജയിൽ വാസം , പക്ഷാഘാതം , വരുമാനം ഇല്ലായ്മ ഇതെല്ലം ബാധിച്ച പട്ടാമ്പി സ്വദേശിയും മുൻ വ്യവസായിയും ആയ മൂസക്കുട്ടി ഇപ്പോൾ 15 വർഷത്തിന് ശേഷം ആദ്യമായി നാട് കാണാൻ സൗഭാഗ്യം നേടി . സ്പോൺസർക്ക് നൽകാനുള്ള തുകയുടെ വിഷയം യൂസുഫലി ഏറ്റെടുക്കാമെന്ന് ഇന്നലെ ഷാർജയിൽ മൂസക്കുട്ടിയെ കണ്ടു നേരിട്ട് വാക്ക് നൽകിയതിനെ തുടർന്ന് പ്രശ്നപരിഹാരത്തിനുള്ള വഴി തുറക്കുകയായിരുന്നു . പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കാൻ തുണിയാതിരുന്ന വിഷയം ഏഷ്യാനെറ്റ് വാർത്തയിൽ അവതരിപ്പിച്ചതിന് ശേഷമാണ് ഇപ്പോൾ ജനശ്രദ്ധയിൽ വീണ്ടും എത്തിയിരുന്നത്.

error: Content is protected !!