കേരളം ചരമം ചുറ്റുവട്ടം ഷാർജ

ലിപു സുരേന്ദ്രന്റെ ഓർമ്മക്കളിൽ തേങ്ങി വേൾഡ് മലയാളി കൗൺസി(WMC)ലും യുഎഇയിലെ കേരള സമൂഹവും

ഷാർജ: വേൾഡ് മലയാളി കൗൺസിലും യുഎഇയിലെ കേരളസമൂഹവും അകാലത്തിൽ വേർപിരിഞ്ഞ തിരുവനന്തപുരം വർക്കല കവലയൂർ സ്വദേശി ലിപു സുരേന്ദ്രന്റെ ഓർമ്മകൾ അയവിറക്കി അനുസ്മരണ സമ്മേളനം നടത്തി, ഗായകനും, എന്നും എല്ലാവരുടെയും നന്മകൾ മാത്രം ആഗ്രഹിച്ച് പ്രവർത്തിച്ച ലിപുവിന്റെ ഓർമ്മകൾ പലരെയും ഈറനണിയിച്ചു.

WMC മിഡിൽ ഇസ്റ്റ് റിജിയൺ പ്രസിഡന്റ് ശ്രീ.ചാൾസ് പോൾ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

WMC മിഡിൽ ഇസ്റ്റ് റിജിയൺ പ്രസിഡന്റ് ശ്രീ. ചാൾസ് പോൾ നേതൃത്വത്തിൽ, WMC ഗ്ലോബൽ അഡ്വവൈസറി ബോർഡ് ചെയർമാൻ ശ്രീ. ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ, WMC. ഗ്ലോബൽ സെക്രട്ടറി, ശ്രീ. സി. യു. മത്തായി, WMC നേതാക്കളായ ശ്രീ. ഷാഹുൽ ഹമീദ്, ശ്രീ. ചാക്കോ തോമസ്, അഡ്വ: ഹാഷിക്ക് .ടി. കെ, ഷാബു സുൽത്താൻ, സുധിർ സുബ്രമണ്യൻ, നൗഷാദ്, ലാൽഭാസ്ക്കർ, ഷൂജ സോമൻ, ക്രിസ്റ്റഫർ വർഗീസ്, സി.എ. ബിജു, ശ്രീമതി: ജയശ്രീ പ്രസന്നൻ, കോളേജ് ഫ്രൻസ് നേതാക്കളയാ കോശി ഇടിക്കുള, അനുപ് അനിൽ ദേവൻ, മാസുംഷാ, രാജു തേവർ മഠം, സത്താർ മറ്റ് സംഘടന പ്രവർത്തകരായ, പോൾ ടി. ജോസഫ്, റാഫി പട്ടേൽ, ഷീല പോൾ, ആദർശ്, ജെ. ജെ ജലാൽ, സി. മുനിർ അൽ ബാഫ, ഷാജി ബി. വടകര, എന്നിവർ അനുശോചനം രേഖപ്പെടുത്തി.

error: Content is protected !!