കേരളം ചുറ്റുവട്ടം ദുബായ്

പാല ഉപതെരെഞ്ഞടുപ്പിൽ യു. ഡി. എഫ്. വൻ ഭൂരിപക്ഷത്തിൽ വിജയിക്കും; ബെന്നി ബഹ് നാൻ എം. പി

ദുബായ്: പാല ഉപതെരെഞ്ഞടുപ്പിൽ യു. ഡി. എഫ്. വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു. ഡി. എഫ്. കൺവീനർ ബെന്നി ബഹ് നാൻ എം. പി പറഞ്ഞു.
ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ പ്രവർത്തനവും അതോടൊപ്പം മാണിസാർ പാലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുമായിരിക്കും പ്രചരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബായി യു.എ.ഇ.യിലെ ഇൻക്കാസ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു. ഇൻക്കാസ് യു. എ. ഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഷാർജ യൂനിറ്റ് പ്രസിഡണ്ട് അഡ്വ. വൈ. എ. റഹീം, യു. എ. ക്യു യൂനിറ്റ് പ്രസിഡണ്ട് സൻജു പിള്ള, ഇ. കെ. നസീർ, ഫൈസൽ കെ മുഹമ്മദ്, മുനീർ കുമ്പള, ചന്ദ്രബാബു, റോയി പത്തനംതിട്ട, റിയാസ് തൃശൂർ, ഈപ്പൻ അലപ്പുഴം, ബഷിർ പൊന്നാനി, ആരിഫ് പടിഞ്ഞാറങ്ങാടി, എന്നിവർ നേതൃത്വം നൽകി.

error: Content is protected !!