ദുബായ്

ലെ-ബ്രൂക്ക് ചായ, ദുബായിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ലോഞ്ച് ചെയ്തു

ദുബൈ: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ, തേയിലയുടെ പുതിയൊരു രുചിക്കൂട്ടുമായി ലെ ബ്രൂക്ക് ചായയുടെ ഔദ്യോഗിക ലോഞ്ചിംഗ് ദുബായിലെ ഫ്ലോറ ഇന്‍ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്റ്റര്‍ സയ്യിദ് ലുക്മാന്‍ തങ്ങളുടെ സാനിധ്യത്തില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വ്യത്യസ്തമായ രുചിയും, സവിശേഷമായ ഉൽപാദനവും ലെ ബ്രൂക്കിന് വ്യതിരിക്തമായ ഒരു സ്ഥാനം നൽകുമെന്ന് മുനവ്വറലി തങ്ങൾ പ്രസ്താവിച്ചു.

ചടങ്ങിൽ ടി.വി ഇബ്രാഹിം എം.എല്‍.എ, മുന്‍ പി.എസ്.സി മെമ്പര്‍ ടി.ടി ഇസ്മായില്‍,ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍,ഖാദര്‍ തെരുവത്ത്,ഫ്ലോറ ഹസ്സന്‍ ഹാജി,സി.കെ മജീദ്‌,ഷംസുദ്ദീന്‍ നെല്ലറ,പി.കെ ഫിറോസ്‌,ഇ.പി ജോണ്‍സണ്‍,ഇബ്രാഹിം എളേറ്റില്‍,പി.കെ അന്‍വര്‍ നഹ, സീബ്രീസ് ബാബു,മുനീര്‍ എം.ഗ്രൂപ്പ്,എ.കെ മുഹമ്മദ്, ,ജബ്ബാര്‍ ഹാജി, ടെല്‍ക്കോണ്‍ കബീര്‍,എം.സി ജലീല്‍,ഇബ്രാഹിം മുറിച്ചാണ്ടി,എ.സി ഇസ്മായില്‍,പി.വി ഇസ്മായില്‍,ഹസ്സന്‍ ചാലിയില്‍,കെ.പി മുഹമ്മദ്,നസീര്‍ കുറ്റ്യാടി,മുഹമ്മദ് തലാല്‍ ഗ്രൂപ്പ്,നരിക്കൊളി ഹമീദ്,ടേസ്റ്റി അസീസ്‌,റഫീഖ്,വലിയാണ്ടി അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

ലെ-ബ്രൂക്കിന്‍റെ കമ്പനി പ്രതിനിധികളായ അബ്ദുല്‍ സത്താര്‍,ബിനു, എബി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

error: Content is protected !!