അൽഐൻ

ഒൻപതാം ക്ലാസ് വിദ്യാർഥിനി എം.എ യൂസഫലിയെ കുറിച്ച് പാടിയ ‘ഇഷ്‌ക്’ വെള്ളിയാഴ്ച റിലീസ് ആവും

ദുബായ്: അൽഐൻ ഇന്ത്യൻ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി  ഹിഷാന അബൂബക്കർ ലുലു ഗ്രൂപ്പ്‌ എം.ഡി എം .എ യൂസഫലിയുടെ നന്മകൾ കോർത്തിണക്കി പാടിയ ഗാനം വെള്ളിയാഴ്ച റിലീസ് ആവും. യൂസഫലിയുടെ ജീവിത സാഹചര്യങ്ങൾ വളരെ മനോഹരമായി ഗാന വരികളിലാക്കി വർണിച്ച ‘ഇഷ്ക്’ എന്ന  ഗാനം   വെള്ളിയാഴ്ച ലോജിക് മീഡിയ എന്ന യൂട്യൂബ് ചാനലിൽ റീലീസ് ചെയ്യും.

ഉറുദുവും മലയാളവും ചേർന്ന  ഗാനം മൻസൂർ കിളിനക്കോട്, ഗഫൂർ കൊളത്തൂർ എന്നിവർ ചേർന്നാണ് രചിച്ചത്.ഹിഷാന അബൂബക്കറിന്റെ ഗുരുനാഥനും യുഎഇയിലെ കലാകാരനുമായ കുഞ്ഞു നീലേശ്വരത്തിന്റെ സംവിധാനത്തിൽ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് മുഹ്‌സിൻ ഗുരുക്കളാണ്. അസ്‌കർ ചേറ്റുവ, കെ. .എം നാസർ ചേറ്റുവ ,ഷെഫീഖ് ബംബ്രാണി,മിസ്ജാദ് സാബു എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.

ബ്രോഷറും, ഗാനവുമായി കഴിഞ്ഞ ദിവസം  മാതാപിതാക്കൾക്കൊപ്പം ഹിഷാന അബൂബക്കർ എം എ യൂസഫലിയെ സന്ദർശിച്ചു. പാട്ട് കേട്ട അദ്ദേഹം ഈ യുവ ഗായികയെ പ്രശംസിച്ചു.

അൽ ഐനിൽ ബിസിനസ് നടത്തിവരുന്ന ത്യശൂർ പാലുവായി സ്വദേശി അബൂബക്കറിന്റെയും ഷാജിതയുടെയും മകളാണ് ഈ ഗായിക. ചെറുപ്പത്തിൽ തന്നെ യുഎഇ യിലെ വിവിധ വേദികളിൽ പാടി തുടങ്ങിയ ഹിഷാന ഇതിനകം ഏതാണ്ട് 300 ലധികം വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 15 അൽബങ്ങളും പുറത്തിറക്കി.

error: Content is protected !!