ആരോഗ്യം

ഇന്ന് (സെപ്റ്റംബര്‍ 29) ലോക ഹൃദയ ദിനം: നിങ്ങളുടെ ഹൃദയം സംരക്ഷിക്കാന്‍ പാലിക്കേണ്ട 8 സുപ്രധാന കാര്യങ്ങള്‍

ഹൃദയസംബന്ധമായ അസുഖങ്ങള്‍  ദിനംപ്രതി വര്‍ധിച്ചുവരുന്ന കാലമാണിത്. വര്‍ഷത്തില്‍  17.5 ദശലക്ഷം പേരെങ്കിലും ഹൃദയസംബന്ധമായ അസുഖത്താല്‍ മരണപ്പെടുന്നു, കൗമാരക്കാര്‍ പോലും ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മരിച്ചെന്നു സ്ഥിരമായി നാം കേള്‍ക്കുന്നു. ഒന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ആപത്താണിത്. ഹൃദയത്തെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ഈ കാര്യങ്ങള്‍ ഒന്ന് പാലിച്ച് നോക്കൂ. നിങ്ങളുടെ ഹൃദയം സുരക്ഷിതമാക്കാം.
1. ഉറക്കം നിര്‍ബന്ധം 
 • മുതിര്‍ന്നവര്‍ ഒരുദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം.
 • സ്ഥിരമായി ആറുമണിക്കൂറില്‍കുറച്ച് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
2.പുകവലി നിര്‍ത്തുക
 • പാസീവ് സ്‌മോക്കിങ്ങും ആക്റ്റീവ് സ്മോകിങ്ങും ഹൃദയത്തിന് ഒരേ പോലെ ആപത്താണ്. രണ്ടില്‍ നിന്നും നിര്‍ബന്ധമായും അകന്ന്‍ നില്‍ക്കുക .
3.മദ്യപാനം നിര്‍ത്തുക
 • മദ്യപാനം രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂട്ടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്.
4.എക്സര്‍സൈസ് മുടക്കരുത്
 • ദിവസവും അര മണിക്കൂര്‍ എങ്കിലും വ്യായാമം നിര്‍ബന്ധമാക്കുക. നടക്കുകയോ ഓടുകയോ നീന്തുകയോ ആവാം.
 • യോഗയും നല്ലതാണ്. ശരീരം നല്ല പോലെ വിയര്‍ക്കട്ടെ. 
5. ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധിക്കുക
 • ഫാസ്റ്റ് ഫുഡിന്റെ അളവ് കുറയ്ക്കുക.
 • പഴങ്ങളും പച്ചക്കറികളുമെല്ലാം ഭക്ഷണക്രമത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.
 • ഫൈബര്‍ കണ്ടന്റ് ഉള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇഷ്ടം പോലെ കഴിച്ചോളൂ.
6.മുന്‍ കരുതലുകള്‍
 • ഹാര്‍ട്ട്‌ ബീറ്റ് ഇടയ്ക്ക് പരിശോധിക്കാവുന്നതാണ്.
 • വേദനയോ മറ്റോ തോന്നുകയാണെങ്കില്‍ ഡോക്ടറുടെ സഹായം തേടാന്‍ മടിക്കരുത് .
7.ഉപ്പും പഞ്ചസാരയും കുറയ്ക്കുക 
 • ചായയും കാപ്പിയും ദിവസം ഒരു തവണയോ മാക്സിമം രണ്ടു തവണയോ ആക്കി കുറയ്ക്കുക. പറ്റുമെങ്കില്‍ പഞ്ചസാര ഇല്ലാതെ.
 • ഉപ്പും പഞ്ചസാരയും കുറയ്ക്കുന്നതോടെപ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ അകറ്റാനാകും .
8.ചിട്ടയോട് കൂടിയുള്ള ജീവിത ശൈലി
 • രാത്രി ഡിന്നര്‍ നേരത്തെയാക്കാന്‍ നോക്കുക. നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കാം.
 • പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിയാവുന്നത്ര ആഹാരത്തില്‍  ഉള്‍പ്പെടുത്തുക.
 • വ്യായാമം മുടക്കാതിരിക്കുക.
 • സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക .
 • സ്ട്രെസ്സ് കൂടുമ്പോള്‍ പാട്ട് കേള്‍ക്കാനോ നൃത്തം ചെയ്യാനോ അല്ലെങ്കില്‍ ഇഷ്ടമുള്ള എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനോ ശ്രമിക്കുക .
അസുഖം വന്നിട്ട് പരിഹാരം തേടാന്‍ നില്‍ക്കുന്നതിലും എത്രയോ ഭേദമല്ലേ ചേദമില്ലാത്ത ഈ മുകരുതലുകള്‍.
error: Content is protected !!