ചുറ്റുവട്ടം വിനോദം ഷാർജ

പുതുതലമുറയിലെ ഗായികമാരുടെ സ്വരമാധുരി  അസ്വാദകർക്കു  പുതിയ അനുഭവമായ്.

ഷാർജ:  ദർശന യു. എ.ഇ ആദ്യമായി യു.എ.ഇ അടിസ്ഥാനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച കുട്ടികളുടെ ഗാനമേള പുതുതലമുറയിലെ ഗായികമാരുടെ സ്വരമാധുരി കൊണ്ട് അസ്വാദകർക്കു പുതിയ അനുഭവമായ്. ഇട്ടിമാണിയിലുടെ സിനിമാ പിന്നണി ഗായികയായ് ചുവടുവച്ച ദേവികയും, കല്യാണിയും, അശ്വതി, അനഘയും കൂട്ടരും ഒരുക്കിയ ലൈവ്ഷോ ദർശനയുടെ മറ്റൊരു സുന്ദരവിരുന്നായി. മാധ്യമ പ്രവർത്തകൻ റെജി മന്നൽ അവതരാകനായിരുന്നു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി. ജോൺസൻ ചടങ്ങ് ഉൽഘാടനം ചെയ്തു. ഐ.എ.എസ് ട്രഷറർ കെ. ബാലകൃഷ്ണൻ, ഷെഫീക്ക് കണ്ണൂർ, ഐ.എ.എസ്. ജോ: ട്രഷറർ ഷാജി ജോൺ എന്നിവർ ആശംസകൾ നേർന്നു. ദേവിക സൂര്യപ്രകാശ്, കല്ല്യാണിവർമ്മ, അശ്വതി നായർ, അനഘ അജയ്, ദിശ പ്രകാശ്, എന്നിവർക്കും റെജി മന്നൽ സൻജീർ സലാം എന്നിവർക്ക് ദർശനയുടെ ഉപഹാരം ഷാർജ ഇന്ത്യൻ സ്ക്കൂളിലെ സീനിയർ അദ്ധ്യാപികയും, സാമൂഹ്യ പ്രവർത്തകയുമായ സിസിലി ജോൺസൻ നൽകി. ദർശന പ്രസിഡണ്ട്. സി.പി. ജലീൽ അദ്ധ്യക്ഷത വഹിച്ചു. ഭർശന മുഖ്യ രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി സ്വാഗതവും ദർശന ട്രഷറർ  ടി.പി. അശറഫ് നന്ദിയും പറഞ്ഞു.

error: Content is protected !!