ദുബായ്

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് സർക്കാർ വഹിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറും പാഴ് വാക്ക്; ഇൻകാസ്

ദുബായ്: വിദേശത്തു വെച്ച് മരിക്കുന്ന മലയാളികളുടെ ഭൗതിക ദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കേരള സർക്കാർ വഹിക്കുമെന്ന് പിണറായി സർക്കാറിന്റെ ബജറ്റിൽ പ്രഖ്യാപിച്ചത്, ഇതുവരെ നടപ്പിലാക്കിയില്ലെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി. ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ പ്രാവശ്യം യു.എ. ഇ സന്ദർശന വേളയിൽ ജൂലായ് മുതൽ ഇത് നടപ്പിൽ വരുമെന്ന് പ്രഖ്യാപിച്ചത് ഇതുവരെ നടപ്പിലായില്ലെന്ന് മാത്രമാത്രല്ല അതിനെക്കുറിച്ച് അറിയാത്ത പോലെയാണ് ഇപ്പോൾ യു.എ.ഇ. സന്ദർശിക്കുന്ന ധനമന്ത്രിയുടെ സമീപനമെന്നും, മുഖ്യമന്ത്രി പിണറായി പ്രവാസികളോട് പറഞ്ഞ ഒറ്റ കാര്യം പോലും ഇതുവരെ നടപ്പിലായിട്ടില്ലെന്നും, നടപ്പിലാക്കാൻ സാധിക്കാത്ത കാര്യങ്ങൾ എനിയെങ്കിലും പ്രഖ്യാപിക്കുന്നത് അവസാനിപ്പിക്കണമെന്നും, ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് വരുന്നവർക്ക് 6 മാസത്തെ ശമ്പളം നൽകുമെന്ന് പറഞ്ഞ മുഖ്യമന്തി ഇപ്പോൾ അത് മറന്നു പോയെന്നും അത് പോലെയാണ്. പ്രവാസിയുടെ ഭൗതികദേഹത്തിന്റെ കാര്യത്തിലും എത്തിയിരിക്കുന്നതെന്നും, ഇതിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി പറഞ്ഞു.

error: Content is protected !!