കേരളം ചുറ്റുവട്ടം

കൂടത്തായി കൊലപാതകം; ജോളി ഒറ്റയ്ക്കല്ല, രാഷ്ട്രീയനേതാവ് പണം നൽകി സഹായിച്ചു

കൂടത്തായി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൂടുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടെന്ന് ജോളി. കഴിഞ്ഞ ഒരു വർഷത്തെ ഫോൺ രേഖകൾ വിശദമായി പൊലീസ് പരിശോധിച്ചു. ഏറ്റവും കൂടുതൽ ഫോൺവിളികൾ നടന്ന ഏഴ് പേരെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥർ, പ്രാദേശികമായി സഹായങ്ങൾ നൽകിയ രണ്ട് രാഷ്ട്രീയനേതാക്കൾ, കോഴിക്കോട്ടെ രണ്ട് ക്രിമിനൽ അഭിഭാഷകർ എന്നിവരെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി റിമാന്‍ഡ് ചെയ്തു. രാത്രി 11 മണിയോടെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്ന് പ്രതികളെയും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.

ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയി തോമസിന്റെ മരണം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെങ്കിലും ആറ് ദുരൂഹമരണങ്ങളിലേയും ഇവരുടെ പങ്കാളിത്തം റിമാന്റ് റിപോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലും അന്വേഷണ സംഘം വിശദീകരിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.

error: Content is protected !!