ഉമ്മുൽ ഖുവൈൻ കേരളം ചുറ്റുവട്ടം

മുഖ്യമന്ത്രി ഉമ്മുൽ കുവൈൻ ഭരണാധികാരിയുമായി കൂടികാഴ്ച നടത്തി

യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ കുവൈൻ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ റാഷിദ് അൽ മുല്ലയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി. ഉമ്മുൽ കുവൈനിലെത്തിയ മുഖ്യമന്ത്രിയെയും ഉന്നതതല സംഘത്തെയും ശൈഖ് സഊദും കിരീടാവകാശി ശൈഖ് റാഷിദും ചേർന്ന് സ്വീകരിച്ചു.

ഇന്ത്യൻ സമൂഹം വിശേഷിച്ച് കേരളീയർ യു.എ.ഇ യുടെ പുരോഗതിക്ക് നൽകിയ സംഭാവനകൾ ശൈഖ് സഊദ് എടുത്ത് പറഞ്ഞു. കേരളവുമായും മലയാളികളുമായും അടുത്ത ബന്ധമാണ് യു.എ.ഇ ക്കുള്ളത്. മലയാളികളുടെ കഠിനാദ്ധ്വാനത്തെ ഭരണാധികാരി പ്രകീർത്തിച്ചു.

ഇന്ത്യയോടും വിശേഷിച്ച് ഇവിടത്തെ മലയാളി സമൂഹത്തോട് കാണിക്കുന്ന ഊഷ്മളമായ സ്നേഹത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. എല്ലാ മേഖലകളിലും മികച്ച പ്രവർത്തനമാണ് കേരളീയ സമൂഹം നൽകി വരുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സ്നേഹോപഹാരമായി ആറന്മുള കണ്ണാടി മുഖ്യമന്ത്രി ഉമ്മുൽ കുവൈൻ ഭരണാധികാരിക്ക് സമ്മാനിച്ചു. കമല വിജയൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, കോൺസുൽ ജനറൽ വിപുൽ, വ്യവസായ മന്ത്രി ഇ.പി ജയരാജൻ, അബ്ദുൽ വഹാബ് എം.പി, ഡോക്ടർ ഇളങ്കോവൻ, യൂസുഫലി എം.എ, ജോൺ ബ്രിട്ടാസ് എന്നിവരും സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ബഹുമാനാർത്ഥം ഭരണാധികാരി ഉച്ചഭക്ഷണം നൽകി.

error: Content is protected !!