Uncategorized

‘ദി മാജിക് ഓഫ് സർവീസ്’ എന്ന പേരിൽ അന്താരാഷ്ട്ര കസ്റ്റർമാർ സർവീസ് വാരം ആഘോഷിച്ച് യു എ ഇ എക്സ്ചേഞ്ച്.

അബുദാബി: ഫിനാബ്ലർ ശൃംഖലയിൽ പെട്ട ആഗോള പണമിടപാടു ബ്രാൻഡായ യു എ ഇ എക്സ്ചേഞ്ച്,  അന്താരാഷ്ട്ര ഉപഭോക്തൃ സേവന വാരാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ.യിലും വിവിധ പരിപാടികൾ  സംഘടിപ്പിക്കുന്നു. ഒക്ടോബർ 6 മുതൽ 10 വരെ രാജ്യത്തുടനീളമുള്ള യു.എ.ഇ. എക്സ്ചേഞ്ച് ശാഖകളിൽ “ദി മാജിക് ഓഫ് സർവീസ്” എന്ന പേരിൽ ഉപഭോക്താക്കൾക്കും സേവനദാതാക്കളായ ജീവനക്കാർക്കും വേണ്ടി ബഹുമുഖ പരിപാടികൾ നടക്കും. മികച്ച സേവനം നൽകുന്ന ജീവനക്കാരെ അംഗീകരിക്കുന്നതിനും ഉപയോക്താക്കളെ ആദരിക്കുന്നതിനും ഊന്നൽ നൽകും. ഉപഭോക്താക്കൾക്കു സ്വയം ബോധനം, സേവന – ഉത്പന്ന അവബോധം, പ്രശ്‌ന പരിഹാരം, സമാനുഭാവം, പ്രതിബദ്ധത തുടങ്ങിയ ആശയങ്ങളെ കേന്ദ്രീകരിക്കുന്ന നിരവധി  പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

മികച്ച സേവനം മാന്ത്രികമാണെന്നാണ് ഈ വർഷത്തെ ഇന്റർനാഷണൽ കസ്റ്റമർ സർവീസ് വീക്കിന്റെ പ്രമേയം. അസന്തുഷ്ടനായ ഒരു ഉപയോക്താവിനെ സംതൃപ്‌തനായ ദീർഘകാല ഉപയോക്താവാക്കി മാറ്റുവാനും പുതിയവരെ സ്ഥിരം ഉപയോക്താക്കളാക്കി വളർത്തുവാനും വിരളമായി സേവനം ഉപയോഗപ്പെടുത്തുന്നവരെ സ്ഥിരം ഉപയോക്താവാക്കി മാറ്റുവാനും ഇത്തരമൊരു വാരാചരണത്തിനു കഴിയുമെന്ന് യു.എ.ഇ. എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു

error: Content is protected !!