അജ്‌മാൻ

ഓണത്തല്ലിന്റെ നാട്ടുകാർക്ക് ഒരുമയുടെ ഓണം

 

ഓണത്തല്ല് പിറന്നനാടായ കുന്ദംകുളത്തുകാർ ഓണാഘോഷത്തിനായി യു.എ. യിൽ ഒത്തു ചേരുന്നു. നാടിന്റെ ഗൃഹാതുരതയും ,നൈർമ്മല്യവും ഒത്തുചേരുന്ന ആഘോഷങ്ങൾ അജ്മാനിലാണ് നടക്കുന്നത് .
UAE യിലെ കുന്നംകുളം നിവാസികളുടെ കൂട്ടായ്മയായ കുന്നംകുളം NRI Forum ആണ് ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിക്കുന്നത്. അജ്മാനിലെ Umm Al Moimineen ഹാളിൽ വച്ചു October 11 Friday
11.30 am നു പ്രമുഖ ചലച്ചിത്ര ഗാനരചയിതാവായ ശ്രീ ബി കെ ഹരിനാരായണൻ ചടങ്ങ് ഉത്ഘാടനം ചെയ്യും . ചുരുങ്ങിയ കാലം കൊണ്ട് പ്രവാസികൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയ കുന്നംകുളം NRI Forum പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടിയാണ് രൂപം കൊണ്ടതെന്നു പ്രസിഡന്റ് അഡ്വക്കേറ്റ് ഫെമിൻ പണിക്കശ്ശേരി അഭിപ്രായപ്പെട്ടു. ഫോറത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചു വിശദീകരിച്ച സേക്രട്ടറി സലിം ചിറക്കൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ
അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0565435353, 055 6078877എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് .

error: Content is protected !!