ദുബായ്

‘വിദ്യാർത്ഥി ലോകം നേടുന്നതും നേരിടുന്നതും’: ദുബായ് കലാലയം സാംസ്കാരിക വേദിയുടെ ഓൺലൈൻ ചർച്ച ഒക്ടോബർ 15ന്

 

ദുബായ്: ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനത്തിൽ ദുബായ് കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രാത്രി 8:30 മുതൽ ഓൺലൈൻ ചർച്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ‘വിദ്യാർത്ഥി ലോകം നേടുന്നതും നേരിടുന്നതും’ എന്ന വിഷയത്തിലാകും ചർച്ച. മാധ്യമ പ്രവർത്തകൻ നിസാർ സെയ്ദ് മുഖ്യ അതിഥിയായിരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് +971 55 684 9978 എന്ന നമ്പറിൽ വാട്ട്സാപ്പ് വഴി ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!