ഇന്ത്യ ചുറ്റുവട്ടം ദേശീയം സോഷ്യൽ മീഡിയ വൈറൽ

വീണ്ടും നോട്ടുനിരോധനമോ? 2000 രൂപയുടെ അച്ചടി നിർത്തിവെച്ച് ആർ.ബി.ഐ

2000 രൂപ കറൻസി യുടെ അച്ചടി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ ) നിർത്തിവച്ചു. ഈ സാമ്പത്തിക വർഷം 2000 ത്തിന്റെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്ന് ആർ.ബി.ഐ. പ്രചാരത്തിലുണ്ടായിരുന്ന 500, 1000, കറൻസി നോട്ടുകൾ 2016 നവംബറിലാണ് നിരോധനത്തിന്റെ ഭാഗമായി പിൻവലിച് പുതിയ 500, 2000, നോട്ടുകൾ പുറത്തിറക്കിയത്. വിവരവകശനിയമപ്രകാരം മാധ്യമപ്രവർത്തകരുടെ അന്വേഷണത്തെ തുടർന്നാണ് ആർ.ബി.ഐ വെളിപ്പെടുത്തിയത്. 2000 രൂപയുടെ നോട്ട് നിരോധിച്ചെന്ന് സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം വ്യാപകമായി പങ്കുവെക്കുന്നുണ്ട്. എ.ടി.എം മെഷീനുകളിൽ 2000 ത്തിന്റെ ലഭ്യത കുറഞ്ഞതിൽ ആശങ്കയുണ്ടെന്നും നോട്ട് പുഴ്ത്തിവെക്കൽ തടയുന്നതിനുവേണ്ടിയെന്നകാരണം ചൂണ്ടിക്കാട്ടിയാണ് അച്ചടി നിർത്തിവച്ചത്

error: Content is protected !!