ഇന്ത്യ കേരളം ചുറ്റുവട്ടം ഷാർജ

ഷാർജ ഇന്ത്യൻ അസോസിയേഷൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ‘സംഗമം 2019’ കുടുംബ സംഗമം സംഘടിപ്പിച്ചു.

ഷാർജ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) സംഘടിപ്പിച്ച കുടുംബ സംഗമം  ‘സംഗമം 2019’ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസൻ ഉദ്ഘാടനം ചെയ്യുന്നു.

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ ‘സംഗമം 2019’ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി. ജോൺസൻ ഉദ്ഘാടനം ചെയ്തു. എം.ജി.സി.എഫ് പ്രസിഡണ്ട് വി.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജന.സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, സുധീർ പാട്ടത്തിൽ, കെ.എം.നൗഷാദ്, പി.ഷാജി, താഹ സുൽത്താൻ പിള്ള, ഉഷ പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.
പുതുതായി എം.ജി.സി.എഫിൽ ചേർന്ന 12 ഓളം ഇന്ത്യൻ അസോസിയേഷൻ മെമ്പർമാർക്ക് കുടുംബസംഗമത്തോടന ബന്ധിച്ച് സ്വീകരണം നൽകി. ചെണ്ടമേളം, നാടൻ പാട്ട്, സംഘനൃത്തം, മിമിക്രി, കരാക്കോ ഗാനമേള മറ്റു വിവിധ കലാപരിപാടികളും അരങ്ങേറി. സുകേഷൻ പൊറ്റെക്കാട്, കെ.എം.റഷീദ്, പ്രവീൺ പൊന്നാനി, വി.കെ. റിഷാദ്, ജഗദീഷ് പഴശ്ശി, കെ.ജയപ്രകാശ്, രതീഷ് കുമാർ, മമ്മദ് അത്താണിക്കൽ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!