അന്തർദേശീയം ചുറ്റുവട്ടം ടെക്നോളജി റീറ്റെയ്ൽ

HUAWEI യില്‍ നിന്നുള്ള ഏറ്റവും പുതിയ ട്രെന്‍ഡി ഫ്‌ളാഗ്ഷിപ്പ് ഉത്പന്നമായ HUAWEI NOVA 5T അവതരിപ്പിക്കുന്നു

മള്‍ട്ടി സിനാരിയോ ഫോട്ടാഗ്രഫിക്കായുള്ള അഞ്ച് 48MP എഐ ക്യാമറകളും ഫ്‌ളാഗ്ഷിപ്പ് പെര്‍ഫോമന്‍സുമായാണ് HUAWEI nova 5T എത്തുന്നത്

ദുബായ്: പുതിയ HUAWEI nova 5T അവതരിപ്പിക്കുമെന്ന് Huawei കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് (CBG) അറിയിച്ചു. വെറുമൊരു സ്മാര്‍ട്ട്‌ഫോണ്‍ എന്നതിലുപരി ആധുനിക കാലത്തിലെ ഒരു അവശ്യ ഡിജിറ്റല്‍ പങ്കാളിയാണ് HUAWEI nova 5T: തികച്ചും പുതുമയുള്ളതും ഫാഷനബിളുമായ ഫോണ്‍ സ്റ്റൈലിന്റെയും പ്രവര്‍ത്തനമികവിന്റെയും അതിരുകള്‍ മറികടക്കുന്നു. ആന്‍ഡ്രോയ്ഡ് കരുത്തു പകരുന്ന HUAWEI nova 5T ജനപ്രിയ ആപ്പുകളുടെ പൂര്‍ണ്ണമായ ആക്‌സസ് നല്‍കുന്നതോടൊപ്പം കൂടുതല്‍ മികച്ച അനുഭവവും പ്രദാനം ചെയ്യുന്നു.

തങ്ങളുടെയും തങ്ങളുടെ ജീവിതത്തിലെയും ഏറ്റവും മികച്ച നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാനും യാത്രയ്ക്കിടയില്‍ സമാനതകളില്ലാത്ത ഗെയിമിംഗ് അനുഭവം ആസ്വദിക്കാനും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഏറ്റവും മികച്ച പങ്കാളിയാണ് HUAWEI nova 5ഠ. അഞ്ച് അത്യാധുനിക എഐ ക്യാമറകളും ഓരോരുത്തര്‍ക്കും അനുയോജ്യമായ പരിഷ്‌ക്കരിച്ച ഡിസൈനും സഹിതമെത്തുന്ന HUAWEI nova 5T യാത്രയിലും കണ്ടന്റ് നിര്‍മ്മാതാക്കളുടെ നിലവാരമുയര്‍ത്തുന്നു. നിങ്ങളുടെ നിമിഷങ്ങളെ പ്രചോദിപ്പിക്കാനായി ക്ഷണിക്കുകയാണ് HUAWEI nova 5T.

പ്രോ-ഗ്രേഡ് ക്യാമറ: മള്‍ട്ടി സിനാരിയോ ഫോട്ടോഗ്രാഫിക്കായി അഞ്ച് 48MP എഐ ക്യാമറകള്‍
സമൂഹമാധ്യമങ്ങള്‍ക്കായി ഏറ്റവും മികച്ച ഷോട്ട് പകര്‍ത്തുകയെന്നത് വളരെ പ്രധാനമായ ഇക്കാലത്ത് ഉത്സാഹിയായ സോഷ്യല്‍ നെറ്റ്‌വര്‍ക്കര്‍ക്ക് തന്റെ ജോലി ഭംഗിയായി ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച ഉപകരണങ്ങള്‍ ലഭ്യമാക്കുകയാണ് HUAWEI nova 5T. പ്രീമിയം മൊബൈല്‍ ഫോട്ടോ, വീഡിയോ ക്യാമറകള്‍ക്കൊപ്പം അസാധാരണ മുഹൂര്‍ത്തങ്ങള്‍ പകര്‍ത്താനുള്ള വൈദഗ്ധ്യത്തിന്റെ പശ്ചാത്തലവുമാണ് HUAWEI nova 5T ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന നേട്ടം. ഹൈ-ഡെഫിനിഷന്‍, അള്‍ട്രാ-വൈഡ് ആംഗിള്‍, മാക്രോ, ഡെപ്ത് ഓഫ് ഫീല്‍ഡ് ഫോട്ടോഗ്രാഫി എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന നാല് എഐ റിയര്‍ ക്യാമറകള്‍ സജ്ജമാക്കിയിട്ട HUAWEI nova 5T ഉപയോഗിച്ച് വിശാലമായ പ്രകൃതിദൃശ്യങ്ങള്‍ മുതല്‍ ക്ലോസ്-അപ്പ് ഷോട്ടുകള്‍ വരെയുള്ള എല്ലാ സാഹചര്യങ്ങളിലും ഒറ്റ ഷോട്ടില്‍ തന്നെ സമ്പന്നവും വ്യക്തവുമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. എ.ഐയുടെ സഹായത്തോടെ ഇമേജ് സെമാന്റിക് സെഗ്മെന്റേഷന്‍, 48MP എച്ച്ഡി ലെന്‍സ്, 16MP വൈഡ് ആംഗിള്‍ ലെന്‍സ്, 2MP മാക്രോ ലെന്‍സ്, 2MP ബൊക്കെ ലെന്‍സ് എന്നിവയുടെ സഹായത്തോടെ പാര്‍ട്ടീഷന്‍ ഒപ്റ്റിമൈസേഷന്‍ സാങ്കേതികവിദ്യയും ഫോണ്‍ സംയോജിപ്പിക്കുന്നു. ഇതുവഴി ഫോട്ടോയിലെ സൂക്ഷ്മാംശങ്ങള്‍ വ്യക്തമാക്കുകയും എല്ലാ ലൈറ്റിംഗ് സാഹചര്യങ്ങളിലും എക്‌സ്‌പോഷര്‍ ബാലന്‍സ് ചെയ്യുകയും ചെയ്യുന്നു. എഐ ഇമേജ് സ്റ്റെബിലൈസേഷന്‍ (എഐഎസ്), എഐഎസ് സൂപ്പര്‍ നൈറ്റ് മോഡ്, എഐ എച്ച്ഡിആര്‍+ബാക്ക്‌ലൈറ്റ് ഫോട്ടോ, ഓട്ടോ എക്‌സ്‌പോഷര്‍ ലോക്ക് (എഇഎല്‍), ഓട്ടോ ഫോക്കസ് (എഎഫ്എല്‍) തുടങ്ങിയ എഐ ഫോട്ടോഗ്രാഫി സാങ്കേതികവിദ്യ സംയോജിച്ച് കുറഞ്ഞ പ്രകാശത്തിലടക്കമുള്ള ഏതു ഷൂട്ടിംഗ് സാഹചര്യങ്ങളിലും ചിത്രങ്ങള്‍ മിഴിവുള്ളതും സൂക്ഷ്മാംശങ്ങള്‍ പകര്‍ത്തുന്നതുമാണെന്ന് ഉറപ്പാക്കുന്നു. മികച്ച ഷോട്ടിനുള്ള സജ്ജീകരണങ്ങള്‍ ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്ന കരുത്തുറ്റ എഐ സംവിധാനം 22 രംഗങ്ങള്‍ വരെ തിരിച്ചറിയുന്നതിന് കഴിവുള്ളതാണ്.

വീഡിയോ തയാറാക്കുന്നതിനുള്ള കരുത്തുറ്റ ഫീച്ചറുകളും HUAWEI nova 5T ഉപയോക്താക്കള്‍ക്ക് ലഭിക്കും. സബ്ജക്ട് മാത്രം പൂര്‍ണ്ണ നിറത്തിലും മറ്റുള്ളവ ഗ്രേ സ്‌കെയില്‍ ബാക്ക്ഗ്രൗണ്ടിലും ലഭ്യമാകുന്ന സിനിമാറ്റിക് ഇഫക്ടുള്ള എഐ പോര്‍ട്രെയ്റ്റ് കളര്‍, 960 fps ല്‍ ഷൂട്ട് ചെയ്യുന്ന സൂപ്പര്‍ സ്ലോ-മോ തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുള്‍പ്പെടുന്നു.

മൊബൈല്‍ ഫോട്ടോഗ്രാഫിയുടെ ശക്തികേന്ദ്രം എന്ന പേരില്‍ പ്രശ്‌സ്തമാണ് ഔമംലശ ഫോണുകള്‍. നോവ സീരീസും അതില്‍ നിന്നും ഒട്ടും ഭിന്നമല്ല. പ്രത്യേകിച്ച് സെല്‍ഫി ക്യാമറയുടെ കാര്യത്തില്‍. മുടിയിഴകള്‍ വരെ ഒപ്പിയെടുക്കുന്ന വിധത്തില്‍ സൂക്ഷ്മാംശങ്ങള്‍ സമാനതകളില്ലാത്ത വ്യക്തതയോടെ പകര്‍ത്തുന്നതാണ് HUAWEI nova 5T യുടെ എഐ സെല്‍ഫി സൂപ്പര്‍ സ്റ്റാര്‍ ക്യാമറ. 4-ഇന്‍ വണ്‍ പിക്‌സല്‍ ഫ്യൂഷന്റെയും എഐ എച്ച്ഡിആര്‍+ ഫീച്ചറുകളുടെയും സഹായത്തോടെ കുറഞ്ഞ പ്രകാശത്തിലും എട്ട് സീനുകള്‍ വരെ തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് ഓരോ സെല്‍ഫിയും. കൂടാതെ എന്‍ഹാന്‍സ്ഡ് ബ്യൂട്ടിഫിക്കേഷന്‍ ഫീച്ചറിന്റെ സഹായത്തോടെ ഓരോ സെല്‍ഫിയും ബ്യൂട്ടിഫിക്കേഷന്‍ പ്രക്രിയയ്ക്കു വിധേയമാകുന്നുണ്ട്.

കിരിന്‍ 980 അക എഐ പ്രോസസര്‍ നല്‍കുന്ന കരുത്തുറ്റ പെര്‍ഫോമന്‍സ്
പ്രീമിയം കിരിന്‍ എഐ പ്രോസസര്‍ കരുത്തു പകരുന്ന HUAWEI nova 5T ല്‍ 8GB റാമാണുള്ളത്. കരുത്തുറ്റ EMUI 9.1 ഓപ്പറേറ്റിംഗ് സിസ്റ്റവും അടക്കമുളള ഘടകങ്ങള്‍ ചേരുന്നതോടെ ഉയര്‍ന്ന മോഡല്‍ ഫോണുകള്‍ക്ക് തുല്യമായ ലാഗില്ലാത്ത മികച്ച അനുഭവം ലഭ്യമാകുന്നു. 8GB റാമും 128GB സ്റ്റോറേജും പിന്തുണ നല്‍കുന്നതോടെ ഫോട്ടോകളുടെയും വീഡിയോകളുടെയും വലിയ ശേഖരം സൂക്ഷിക്കുന്നതിന് ഫോണ്‍ അനുയോജ്യമാകുന്നു. ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന HUAWEI nova 5T ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ട വ്യത്യസ്തമായ നിരവധി ആപ്പുകളുടെ വിപുലമായ ശ്രേണിയും അവതരിപ്പിക്കുന്നു. ഹാന്‍ഡ്‌സെറ്റിന്റെ 22.5WHUAWEI സൂപ്പര്‍ചാര്‍ജ് സാങ്കേതികവിദ്യ ഫോണിന്റെ 3750mAh ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നു. വിപണിയില്‍ മുന്നിലുളള GPU Turbo 3.0 എന്ന ഹാര്‍ഡ്‌വെയര്‍-സോഫ്റ്റ്‌വെയര്‍ സംയോജിത ഗ്രാഫിക് പ്രോസസിംഗ് ആക്‌സിലറേഷന്‍ സാങ്കേതികവിദ്യ ഫുള്‍-ഫ്രെയിം ഗെയിമിംഗ് അനുഭവം നല്‍കുകയും ഗെയിം പ്ലേയിലെ ലാറ്റന്‍സി കുറച്ച് ആസ്വാദ്യകരമാക്കുന്നു.

സെന്‍ട്രിക് മോണോഗ്രാമിലുള്ള പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി
”ഇന്നൊവേഷന്‍”, ”ന്യൂ സ്റ്റാര്‍” എന്നീ ലാറ്റിന്‍ വാക്കുകളില്‍ നിന്നാണ് നോവ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. സീരീസിന്റെ യുവത്വം തുടിക്കുന്ന മികച്ച ഫോണ്‍ ശൃംഖലയിലേക്ക് ഈ ഡിസൈന്‍ ആശയമാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്. പുതിയ HUAWEI nova 5T ഈ പാരമ്പര്യം തുടരുന്നതോടൊപ്പം പുതിയ വ്യക്തിത്വം കൂട്ടിച്ചേര്‍ക്കുകയും സീരീസിനെ നവീകരിക്കുകയും ചെയ്യുന്നു.
പരമ്പരാഗത ടൈപ്പോഗ്രാഫി ഉപയോഗിച്ച് ”നോവ” എന്ന വാക്കിലെ അക്ഷരങ്ങള്‍ പുനക്രമീകരിച്ച് യുവത്വം തുടിക്കുന്ന മോണോഗ്രാമാക്കി അവതരിപ്പിച്ചിരിക്കുന്ന പുതിയ ലോഗോ പുതുമയെ അടിവരയിടുന്നു. ഇതോടൊപ്പം രണ്ട് വ്യക്തികളായും ലോഗോ കാണപ്പെടുന്നു. ഇടതു വശത്തുള്ള വ്യക്തി വലതുവശത്തുള്ള വ്യക്തിയെ സ്വീകരിക്കുന്ന വിധത്തിലുള്ള ശരീരഭാഷയോടെ കാണപ്പെടുന്ന ലോഗോ ഉത്സാഹം, ശുഭാപ്തി വിശ്വാസം, ഓജസ് എന്നിവയെ സൂചിപ്പിക്കുന്നു. അതേസമയം, വലതുവശത്തെ ചിത്രം നോവയുടെ ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായും നിലകൊള്ളുന്നു.

സ്റ്റൈലിഷ് ട്രെന്‍ഡി ഡിസൈന്‍
HUAWEI nova 5T നൊപ്പം മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ഡിസൈന്റെ അതിരുകള്‍ ഭേദിക്കുന്നത് തുടരുകയാണ് ഔമംലശ. പരിഷ്‌ക്കരിച്ച ഫിനിഷ് സവിശേഷ ടെക്സ്റ്റര്‍ നല്‍കുകയും ലൈറ്റിംഗ് കോണ്‍ട്രാസ്റ്റ് മെച്ചപ്പെടുത്തുകയും നിരപ്പായ പ്രതലത്തില്‍ മള്‍ട്ടി-ലെയേഡ് 3ഡി എഫക്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. പരിഷ്‌ക്കരിച്ച റിഫ്‌ളക്ടീവ് ഡിസൈന്‍ ഓരോ ഫോണിനും ഹോളോഗ്രാഫിക് ലുക്ക് നല്‍കുന്നു. 6.26 ഇഞ്ച് HUAWEIപഞ്ച് ഫുള്‍ വ്യൂ ഡിസ്‌പ്ലേയാണ് HUAWEI nova 5T ക്കുള്ളത്. 7.87 കട്ടിയുള്ള വേഫര്‍-തിന്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഭാരം വെറും 174 ഗ്രാമാണ്. ഇത് മികച്ചും ലോലമായ ബോഡിയില്‍ മികച്ച ഡിസ്‌പ്ലേ നല്‍കുന്നു. ക്രഷ് ബ്ലൂ, ബ്ലാക്ക്, മിഡ്‌സമ്മര്‍ പര്‍പ്പിള്‍ എന്നീ ആകര്‍ഷകമായ മൂന്ന് നിറങ്ങളില്‍ ഹാന്‍ഡ്‌സെറ്റ് ലഭ്യമാണ്. മിഡ്‌സമ്മര്‍ പര്‍പ്പിള്‍ എഡിഷന്‍ സ്മാര്‍ട്ട്‌ഫോണിന്റെ സൗന്ദര്യഭംഗിക്ക് പുതുമയുള്ള ചടുലത നല്‍കുന്നു. നോവയുടെ സ്റ്റാര്‍ അടയാളം മനോഹരമായ പര്‍പ്പിള്‍ ഗ്ലാസ് കേസില്‍ കൊത്തിവച്ചിരിക്കുന്നു. ഇത് വെളിച്ചത്തിന്റെ ദിശ മാറ്റി നിറങ്ങളും നിഴലും മിന്നിമിന്നി നില്‍ക്കുന്ന മനോഹരദൃശ്യമൊരുക്കും.
തങ്ങളുടെയും തങ്ങളുടെ ജീവിതത്തിലെയും ഏറ്റവും മികച്ച നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഏറ്റവും മികച്ച പങ്കാളിയാണ് HUAWEI nova 5T. അത്യാധുനിക ക്യാമറയും ഓരോരുത്തര്‍ക്കും അനുയോജ്യമായ പരിഷ്‌ക്കരിച്ച ഡിസൈനും സഹിതമെത്തുന്ന HUAWEI nova 5T യാത്രയ്ക്കിടയിലും കണ്ടന്റ് നിര്‍മ്മാതാക്കള്‍ക്ക് മികച്ച നിലവാരത്തില്‍ കണ്ടന്റ് തയാറാക്കാന്‍ സഹായകരമാകുന്നു.

നിങ്ങളുടെ സ്മാര്‍ട്ട് മൊബൈല്‍ ലൈഫിനെ ശാക്തീകരിക്കുന്നു
EMUI 9.1 കരുത്തു പകരുന്ന ഒഡഅണഋക ിീ്മ 5ഠ പൂര്‍ണ്ണ ആസ്വാദനം നിറഞ്ഞ അനുഭവം പ്രദാനം ചെയ്യുന്നതോടൊപ്പം മികച്ച പെര്‍ഫോമന്‍സും സിസ്റ്റത്തിന് കൂടുതല്‍ വേഗവും നല്‍കുന്നു. കൂടാതെ, Huawei യുടെ പ്രൊപ്രൈറ്ററി എക്‌സ്റ്റെന്‍ഡബിള്‍ റീഡ്-ഓണ്‍ലി ഫയല്‍ സിസ്റ്റം (ഇആര്‍ഒഎഫ്എസ്) ശരാശരി റാന്‍ഡം റീഡ് 20% വരെ വര്‍ധിപ്പിക്കുന്നു. റോമിന്റെ വലുപ്പം കുറച്ച് സിസ്റ്റം സ്റ്റോറേജ് സ്‌പേസ് ലാഭിക്കാനും ഇതു സഹായിക്കുന്നു. ഇതു വഴി ഫയലുകളെ റീഡ്-ഓണ്‍ലി ഫയലാക്കി മാറ്റാനും അതുവഴി ഉപകരണത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും കഴിയുന്നു.

സ്മാര്‍ട്ട് അനുഭവത്തിന് സ്മാര്‍ട്ട് ഫീച്ചറുകള്‍
മികച്ച ഗെയിമിംഗ് അനുഭവം ലഭ്യമാക്കുന്നതിന് GPU Turbo 3.0 ഫീച്ചറിന് പുറമേ സ്മാര്‍ട്ട് അനുഭവം പ്രദാനം ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫീച്ചറുകള്‍ സഹിതമാണ് HUAWEI nova 5T എത്തുന്നത്. ഉദാഹരണത്തിന് എഐ സ്‌പോട്ട്‌ലൈറ്റ് റീല്‍ ഫീച്ചര്‍ കരുത്തുറ്റ NPU, AI അല്‍ഗൊരിതം ഉപയോഗിച്ച് വീഡിയോകളിലെ ആവര്‍ത്തിക്കുന്ന വസ്തുതകള്‍ തിരിച്ചറിയുകയും ഹൈലൈറ്റുകള്‍ക്ക് മുന്‍ഗണന നല്‍കി ഹ്രസ്വ വീഡിയോകള്‍ നിര്‍മ്മിക്കുകയും പശ്ചാത്തല സംഗീതമടക്കം സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാനാകുന്ന രൂപത്തില്‍ നല്‍കുകയും ചെയ്യുന്നു.

ഗെയിമിംഗും വിനോദവും തികച്ചും പുതുമയാര്‍ന്ന തലത്തിലേക്കുയര്‍ത്തുന്ന മുന്‍പില്ലാത്ത വിധമുള്ള 3ഡി ശ്രവ്യാനുഭവം നല്‍കുന്ന ഔമംലശ യുടെ മൂന്നാം തലമുറ 3ഡി 9.1 ചാനല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ശ്രവ്യ സാങ്കേതികവിദ്യയായ Histen 6.0 യും HUAWEI nova 5T ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിലയും ലഭ്യതയും
HUAWEI nova 5T യു.എ.ഇ ല്‍ ഉടന്‍ ലഭ്യമാകും. ആഗോള തലത്തില്‍ ഫോണ്‍ ലഭ്യമാകുന്നത് സംബന്ധിച്ച പ്രഖ്യാപനം മറ്റൊരു തീയതിയുണ്ടാകും.

error: Content is protected !!