അന്തർദേശീയം ചുറ്റുവട്ടം

ഇന്ന് ലോക ഭക്ഷ്യ ദിനം : ആചരണം എല്ലാ ദിവസവും മുടങ്ങാതെ തുടരട്ടെ

1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം (World Food Day) ആയി ആഘോഷിച്ചുവരുകയാണ്. ദാരിദ്ര്യത്തിനും പട്ടിണിക്കും ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഐക്യരാഷ്ട്രസഭ ഭക്ഷ്യദിനം ആചരിക്കുന്നത്. ഭക്ഷ്യ-കാർഷിക സംഘടന (Food and Agriculture Organization (FAQ)യുടെ കണക്കനുസരിച്ച്  ലോകത്തുള്ള 820 ദശലക്ഷത്തിലധികം ആളുകളിൽ  ഒൻപത് പേരിൽ ഒരാൾ – വിശന്നിരിക്കുകുകായാണ്, പോഷകാഹാരക്കുറവ് ഓരോ മൂന്നു പേരിൽ ഒരാളെയും ബാധിക്കുന്നു. അതേ സമയം യു.എ.ഇയിലെ മാത്രം  വാർഷിക ഭക്ഷ്യ മാലിന്യങ്ങൾ, ഒരാൾക്ക് 197 കിലോഗ്രാം വരെയാണെന്ന് കണക്കാക്കപ്പെടുന്നു, യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 95 മുതൽ 115 കിലോഗ്രാം വരെ. മാത്രമല്ല ഉയർന്ന കലോറി ഭക്ഷണത്തിലേക്ക് (ഫാസ്റ്റ് ഫൂഡും ജങ്ക് ഫൂഡും മറ്റും), ശുദ്ധീകരിച്ച അന്നജം, പഞ്ചസാര, കൊഴുപ്പ്, ഉപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണം മൂലം നല്ലൊരു വിഭാഗം കുട്ടികളും മുതിർന്നവരും അമിതവണ്ണമുള്ളവരായി മാറുകയാണ്. ഒരു വിഭാഗം ഭക്ഷണം പാഴാക്കി കളയുമ്പോൾ വലിയൊരു വിഭാഗം ആവിശ്യത്തിന് ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുകയാണ് .ഈ ഒരു അരക്ഷിതാവസ്ഥ ഒഴിവാക്കണമെങ്കിൽ  പല രാജ്യങ്ങളും സ്വീകരിച്ച പോലെ  കമ്മ്യൂണിറ്റി ഫ്രിഡ്ജ് പോലെയുള്ള ആശയങ്ങൾ നടപ്പിലാക്കുക എന്നത് അത്യാവശ്യമാണ്. ലോകജനതയ്ക്ക് ആവശ്യമായ സുരക്ഷിതമായ പോഷകാഹാരം നൽകുകയും അത് എല്ലാവരിലും എത്തിക്കാനുള്ള സാഹചര്യവുമുണ്ടെങ്കിൽ മാത്രമേ ലോകത്ത് ഭക്ഷ്യസുരക്ഷ പ്രവർത്തികമാവുകയുള്ളൂ.

error: Content is protected !!