ഷാർജ

ഗതാഗത നിയമലംഘന പിഴയിൽ 50 % ഇളവ്

ഗതാഗത നിയമലംഘന പിഴയിൽ നേർപാതി ഇളവ്. ഷാർജ എക്സിക്യുട്ടീവ് കൗൺസിലാണ്  ട്രാഫിക് നിയമലംഘനത്തിന് ചുമത്തിയിട്ടുള്ള പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചത്. ഇന്ന്(ചൊവ്വ) മുതൽ ജനുവരി 31 വരെ പിഴ അടയ്ക്കുന്നവർക്കാണ്.

ആനുകൂല്യം ലഭിക്കുകയെന്ന്  ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാറി അൽ ഷംസി പറഞ്ഞു. കൂടാതെ, ഡ്രൈവിങ് ലൈസൻസിൽ ചുമത്തിയിട്ടുള്ള എല്ലാ ട്രാഫിക് പോയിൻ്റുകളും റദ്ദ് ചെയ്യും.

അൽ ഷംസി ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരടക്കം ഒട്ടേറെ പേർക്ക് തങ്ങളുടെ ട്രാഫിക് പിഴ കുറഞ്ഞ തുകയ്ക്ക് അടയ്ക്കാനുള്ള സുവർണാവസരമാണ് ലഭിക്കുക. ഇൗ അവസരം പാഴാക്കരുതെന്ന് അധികൃതർ പറഞ്ഞു.

error: Content is protected !!