fbpx
സാഹിത്യം

സലിന്‍ മാങ്കുഴിയുടെ കഥാസമാഹാരം ‘പേരാൾ’, ഷാര്‍ജ പുസ്തകമേളയില്‍ ആശാ ശരത് പ്രകാശനം ചെയ്യും.

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സലിന്‍ മാങ്കുഴിയുടെ കഥാസമാഹാരം ‘പേരാള്‍’, ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ചലച്ചിത്ര നടിയും നർത്തകിയുമായ ആശാ ശരത് പ്രകാശനം ചെയ്യും. നവംബർ രണ്ടിന് ഷാര്‍ജ എക്സ്പോ സെന്‍ററിലെ ഹാള്‍ നമ്പര്‍ 7-ലെ റൈറ്റേഴ്സ് ഫോറത്തില്‍ വൈകീട്ട് 6.30-നാണ്ചടങ്ങ് നടക്കുക. മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ദ് പേരാള്‍ ഏറ്റുവാങ്ങും. പ്രമുഖ കഥാകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പുസ്തകം പരിചയപെടുത്തും.

ആശശരത്തിനെ കൂടാതെ ഇരുപത് വർഷങ്ങള്ക്കു മുമ്പ് സലിന്‍ മാങ്കുഴിയുടെ സഹപ്രവർത്തകരായി  റേഡിയോ ഏഷ്യയിൽ പ്രവർത്തിച്ച ജയലക്ഷ്മി, ദീപാ ഗണേശ്, ഹിഷാം അബ്ദുള്‍സലാം, എഡിസന്‍ ഇഗ്നേഷ്യസ്, രമേഷ് പയ്യന്നൂര്‍, നടനും മാധ്യമപ്രവര്‍ത്തകനുമായ മൊയ്തീന്‍ കോയ, മോഹന വീണ വാദകന്‍ പോളി വര്‍ഗ്ഗീസ്, കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സിന്‍റെ സാരഥി ലിപി അക്ബര്‍ എന്നിവരോടൊപ്പം യുഎഇലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.

error: Content is protected !!