അന്തർദേശീയം

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന?’ഒരു വലിയ സംഭവം നടന്നിരിക്കുന്നു’വെന്ന് ട്വീറ്റ് ചെയ്ത് ട്രമ്പും

യു.എസ് സൈനിക നീക്കത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘ഒരു വലിയ സംഭവം നടന്നിരിക്കുന്നു’ എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതും ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്.

പേരു വെളിപ്പെടുത്താത്ത ഒരു യു.എസ് ഉദ്യോഗസ്ഥനാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നു വൈകീട്ട് ആറുമണിക്ക് ട്രംപ് മാധ്യമങ്ങളെ കാണും. വൈറ്റ് ഹൗസ് ഡെപ്യൂട്ടി സെക്രട്ടറി ഹോഗന്‍ ഹിഡ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്താസമ്മേളനത്തിലായിരിക്കും ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തുക.

error: Content is protected !!