അജ്‌മാൻ വിനോദം

അജ്മാന്‍ മലയാളി സമാജത്തിന്റെയും ഇന്ത്യന്‍ അസോസിയേഷന്‍ അജ്മാന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരത് ബാലന്‍ കെ നായര്‍ സ്മാരക ഫിലിം ഫെസ്റ്റിവലില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുളള പുരസ്‌കാരം പ്രമുഖ ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘തുബ്ഷീര്‍’ എന്ന ഹ്രസ്വ ചിത്രം സ്വന്തമാക്കി.

ജനം ടിവി വര്‍ണ്ണ മയൂരം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഒക്ടോബര്‍ 25ന് ഇന്ത്യന്‍ അസോസിയേഷന്‍ അജ്മാന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബാലന്‍ കെ നായരുടെ മകനും പ്രമുഖ അഭിനേതാവുമായ മേഘനാഥന്‍ ,ആശാശരത് ,രമേശ് പയ്യന്നുർ ,രാജീവ് കംപള്ളി എന്നിവർ പങ്കെടുത്ത ചടങ്ങിൽ പുസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹാരിസ് കോസ്‌മോസ് പ്രശസ്തി പത്രവും ഫലകവും നിവേദിത സോഹൻറോയിൽ നിന്ന് ഏറ്റുവാങ്ങി. ജല സംരക്ഷണത്തിന്റെ പ്രാധാന്യം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ഹ്രസ്വ ചിത്രമെന്ന നിലയിലാണ് ‘തുബ്ഷിര്‍’ എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുളള അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഫെസ്റ്റിവല്‍ ജൂറി വിലയിരുത്തി. പൂര്‍ണ്ണമായും പ്രവാസികളായ സാങ്കേതിക വിദഗ്ധരും കലാകാരന്മാരുമാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചതെന്ന് സംവിധായകന്‍ ജയപ്രകാശ് പയ്യന്നൂര്‍ പറഞ്ഞു. ജെപി സ്റ്റുഡിയോയുടെ ബാനറില്‍ ഒരുക്കിയ ‘തുബ്ഷിര്‍’ ന്റെ ഛായാഗ്രഹണവും ജയപ്രകാശ് പയ്യന്നൂരാണ് നിര്‍വ്വഹിച്ചിട്ടുളളത്. നിഹാദ് ലാലു (അല്‍ നൂര്‍ പോളിക്ലിനിക്) ആണ് കണ്‍സപ്റ്റ്, പ്രിന്‍സ് എഡിറ്ററും ക്യാമറാ സഹായിയായും പ്രവര്‍ത്തിച്ച ചിത്രത്തില്‍ ഹാരിസ് കോസ്‌മോസ്, റിയാസ് എജിസി, ഹക്കീം വാഴക്കാലയില്‍, നസീമോന്‍ ചോല, മനീഷ് കണ്ണമ്പുഴ, മധു പയ്യന്നൂര്‍ എന്നിവരാണ് അഭിനയിച്ചത്. അജ്മലാണ് ചിത്രത്തിന്റെ ശ്രദ്ധേയമായ പോസ്റ്റര്‍ ഡിസൈനര്‍ ചെയ്തത്.

error: Content is protected !!