ഷാർജ

ഷാർജയിൽ സ്കൈവേ പദ്ധതിക്ക് തുടക്കമായി.

പൊതുഗതാഗതരംഗത്ത് വലിയ മാറ്റങ്ങൾക്കൊരുങ്ങി ഷാർജയിൽ സ്കൈവേ പദ്ധതിക്ക് തുടക്കമായി.നൂതന സംവിധാനങ്ങളോടുകൂടിയ കേബിൾകാറുകളാണ് സ്കൈവേ പദ്ധതിയിൽ സർവീസ് നടത്തുക. കേബിളിൽ കൊളുത്തിയിട്ട പോഡുകളിലൂടെയുള്ള യാത്ര ജനങ്ങൾക്കും ചരക്കുനീക്കത്തിനും സഹായകരമാകും.

പൊതുഗതാഗതരംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുതകുന്ന പദ്ധതിയുടെ യൂണികാർ പരീക്ഷണ ഓട്ടത്തിൽ യു.എ.ഇ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഭാഗമായി. ഷാർജ റിസർച്ച്, ടെക്‌നോളജി ആൻഡ് ഇന്നവേഷൻ പാർക്കിൽ(എസ്.ആർ.ടി.ഐ.പി) ആയിരുന്നു പരീക്ഷണയോട്ടം ശൈഖ് സുൽത്താൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചു. സ്കൈവേ പദ്ധതിയിൽ ഉപയോഗിച്ച അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചു. ബെലാറസിലെ സ്കൈവേ ഗ്രീൻ ടെക് കമ്പനിക്കാണ് ഇതിന്റെ നിർമാണച്ചുമതല.ലോകമെമ്പാടുമുള്ള സ്കൈ പോഡിന്റെ നിർമാതാക്കളിൽ ഒരാളാണ് സ്കൈവേ ഗ്രീൻടെക് കമ്പനി.

bbഷാർജ എയർപോർട്ട് റോഡുമുതൽ മുവൈല റോഡുവരെയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, വ്യവസായകേന്ദ്രങ്ങൾ, താമസമേഖലകൾ എന്നിവ ഒട്ടേറെയുള്ളതിനാലാണ്  ഇവിടം തിരഞ്ഞെടുത്തത്. അടുത്തഘട്ടത്തിൽ ദീർഘദൂരസർവീസുകൾ ആരംഭിക്കും.സ്വകാര്യവാഹനങ്ങളുടെ എണ്ണംകുറയ്ക്കുകയും ഗതാഗതക്കുരുക്കിൽ പെടാതെ യാത്ര സുഗമമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. റോഡിനുമുകളിലുള്ള കേബിളിലൂടെ അതിവേഗത്തിൽ യാത്ര ചെയ്യാനാകും. ഷാർജയെ ഭാവിയിലെ നഗരമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് എസ്.ആർ.ടി.ഐ.പി. സി.ഇ.ഒ ഹുസൈൻ അൽ മഹ്മൂദി പറഞ്ഞു.

error: Content is protected !!