ദുബായ്

‘ഫേസ്ബുക്കിൽ ലൈവിട്ടു വിദ്യാർത്ഥിനിയുടെ ഒളിച്ചോട്ടം’ : റിലീസിന് മുൻപ് അവാർഡ് നേടിയ” തത്സമയം ഒരു പെൺകുട്ടി ” തരംഗമാകുന്നു

ഫേസ്ബുക്കിൽ ലൈവ് ഇട്ടു ഒളിച്ചോടുന്ന
ഒരു പെൺകുട്ടിയും,അവളുടെ തുടർന്നുള്ള
ജീവിതവുമാണ് ” തത്സമയം ഒരു പെൺകുട്ടി ”
എന്ന ഈ ഹ്ര്വസ്വ സിനിമയുടെ ഇതിവൃത്തം.നല്ല ഒരു സന്ദേശത്തെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ യു.എ.ഇ.യിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം റിലീസാകുന്നതിനു മുൻപ് തന്നെ വേൾഡ് മലയാളം ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നിന്നും ” മികച്ച സാമൂഹ്യ പ്രതിബന്ധതയുള്ള “ചിത്രമെന്ന അവാർഡും കരസ്ഥമാക്കിയിരുന്നു.

കൗമാരത്തിൻറെ പക്വതയില്ലായ്‌മയിൽ സമൂഹ മാധ്യമങ്ങളിൽ കാലിടറി വീഴുന്ന ഒരു പെൺകുട്ടിയുടെ ജീവിത കഥ ചർച്ചയാകുന്നു.ഈ ചിത്രത്തിൻറെ അണിയറക്കാർ യു.എ.ഇ യിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി സുഹൃത്തുക്കളാണ്.

ഇനാര എന്റെർറ്റൈന്മെൻസിന്റെ ബാനറിൽ
റംഷാദ് അലി കഥയെഴുതി സജ്‌നു ലാൽ
തിരക്കഥയെഴുതി ആൽവിൻ മാത്യു
കോ ഡയറക്ട് ചെയ്തു,
കെ.സി.ഉസ്മാൻ ചാവക്കാട്
സംവിധാനം ചെയ്ത”തത്സമയം ഒരു പെൺകുട്ടി”എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയകളിലൂടെ പ്രശസ്ത സിനിമ സംവിധായകരായ ഒമർ ലുലുവും, നാദിർഷയും,റിലീസ് ചെയ്‌തു.

ഈ ഹ്ര്വസ്വ ചിത്രത്തിൻറെ ചിത്രീകരണവും
പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും മുഴുവനും
യു.എ.ഇ.യിൽ വെച്ചായിരുന്നു നടന്നത്.തമിഴ് സിനിമയിലെ പ്രശസ്ത സിനിമാട്ടോഗ്രാഫർ എ.കുമരൻ ( തങ്ക മകൻ )ആയിരുന്നു സിനിമാട്ടോഗ്രാഫർ.

അസ്സോസിയേറ്റ് ക്യാമറ : നിതീഷ് – അലിഫ് ബാ മീഡിയ ദുബായ്.

എഡിറ്റിങ് ആസിഫ് gfx .
കലാ സംവിധാനം : ഷാബിൻ ഗുരുവായൂർ
പ്രൊഡക്ഷൻ മാനേജർ : മൻസൂർ ചാവക്കാട്
മേക്കപ്പ് : ആദിത്യ വിജയകുമാർ ,
ബി.ജി.എം : റോയ് -ഷാർജ
ഡബ്ബിങ് : siena സ്റ്റുഡിയോ ഷാർജ –

അനുശ്രീ രാജ് ആണ് ഈ ചിത്രത്തിലെ നായിക,
റംഷാദ് അലി , സജ്‌നു ലാൽ ,മൻസൂർ ചാവക്കാട് ,
ആൽവിൻ മാത്യു,രശ്മി മനോജ് , മനോജ്
എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

error: Content is protected !!