ദുബായ്

2019 ല്‍ റെക്കോഡ് സമയത്തില്‍ 200 ദശലക്ഷം സ്മാര്‍ട്ട് ഫോണ്‍ യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് ചരിത്രം സൃഷ്ടിച്ച് Huawei

ദുബായ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒക്‌ടോബര്‍ 27, 2019: Huaweiകണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് 2019ല്‍ ഇതുവരെ 200 ദശലക്ഷം യൂണിറ്റ് സ്മാര്‍ട്ട് ഫോണുകള്‍ കയറ്റുമതി ചെയ്തതായി പ്രഖ്യാപിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 64 ദിവസം മുമ്പേ കമ്പനി ഈ നേട്ടം കൈവരിച്ചിരിക്കുകയാണ്. അതിനൂതന സാങ്കേതികവിദ്യ, ഐഡി രൂപകല്‍പ്പന, ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത എന്നിവയില്‍ Huawei യ്ക്കുള്ള ഊന്നലാണ് കൂടുതല്‍ ഉപഭോക്താക്കളെ Huaweiയെ പിന്തുണയ്ക്കാന്‍ പ്രേരണ നല്‍കുന്നത്.

നിരവധി അവാര്‍ഡുകള്‍ക്കര്‍ഹമായ P30 സീരീസ് അടക്കമുള്ള ഡിവൈസുകളുടെ അവതരണത്തിനാണ് 2019 സാക്ഷ്യം വഹിച്ചത്. നിലവിലുള്ള ഏറ്റവും മികച്ച ക്യാമറ ഫോണായാണ് HUAWEI P30 സീരീസ് പരിഗണിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മുന്‍പന്തിയിലുള്ള 55 കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മാസികകള്‍ ഉള്‍ക്കൊള്ളുന്ന യൂറോപ്യന്‍ ഇമേജ് ആന്റ് സൗണ്ട് അസോസിയേഷന്‍ HUAWEI P30 യെ “EISA Best Smartphone 2019-2020” ആയി തിരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ പുരസ്‌കാരം HUAWEI യെ തേടിയെത്തുന്നത്.

ഈയിടെ അവതരിപ്പിച്ച HUAWEI Mate 30 സീരീസും നിരവധി ബഹുമതികള്‍ നേടിയിരുന്നു. ഫ്‌ളാഗ്ഷിപ്പ് Kirin 990 5G SoC, സൂപ്പര്‍ സെന്‍സിംഗ് സൈന്‍ ക്യാമറയും ഫ്യൂച്വറിസ്റ്റിക് ഹാലോ റിംഗ് ഡിസൈനും സഹിതമുള്ള DxOMark വിന്നിംഗ് ക്വാഡ് ക്യാമറ എന്നിവയോടു കൂടിയ HUAWEI Mate 30 Pro യെ “a genuine, unapologetic flagship phone” എന്നാണ് ആന്‍ഡ്രോയിഡ് അതോറിറ്റി വിശേഷിപ്പിച്ചത്. സ്മാര്‍ട്ട്‌ഫോണുകളിലേതില്‍ വച്ച് ഏറ്റവും മിച്ച ക്യാമറകളിലൊന്നാണ് ഇതിലുള്ളതെന്ന് ജിഎസ്എം അരീനയും പ്രസ്താവിച്ചു. വ്യവസായരംഗത്തെ HUAWEI നേതൃത്വത്തിന് അടിവരയിടുന്നതാണ് ഈ അംഗീകാരങ്ങള്‍.
മികവിന്റെ ഈ അംഗീകാരങ്ങള്‍ ആഘോഷിക്കുന്നതിനായി HUAWEI Mate 30 Pro 5G പ്രത്യേക എഡിഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട് . 8 ജിബി റാം, 512 ജിബി സ്റ്റോറേജ് എന്നിവയോടെയുള്ള ഈ ലിമിറ്റഡ് എഡിഷന്‍ ഫോറസ്റ്റ് ഗ്രീന്‍, ഓറഞ്ച് എന്നീ നിറങ്ങളില്‍ വേഗന്‍ ലെതറില്‍ ലഭ്യമാണ്. നവംബര്‍ 01ന് ചൈനീസ് സമയം രാവിലെ 10.08 മണി മുതല്‍ Huawei Vmall ല്‍ ഇത് ലഭിക്കും.

 

Huawei സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ്

Huawei യുടെ മൂന്ന് ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് മൊബൈല്‍ ഫോണുകള്‍, വെയറബ്ള്‍സ്, ടാബ്‌ലറ്റുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു. 170 ലേറെ രാജ്യങ്ങളില്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാണ്. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഇവ പ്രയോജനപ്പെടുത്തുന്നു. 2018ല്‍ ലോകത്തിലെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ രണ്ടാം സ്ഥാനമാണ് ഗ്രൂപ്പിനുള്ളത്.

2019ല്‍ ബ്രാന്‍ഡ്‌സ് ടോപ് 100 മോസ്റ്റ് വാല്യുവബ്ള്‍ ഗ്ലോബല്‍ ബ്രാന്‍ഡ്‌സില്‍ 47-ാമതായിരുന്നു Huawei. ഫോബ്‌സ് വേള്‍ഡ്‌സ് മോസ്റ്റ് വാല്യുവബ്ള്‍ ബ്രാന്‍ഡ്‌സ് 2018ല്‍ 79-ാം റാങ്കിംഗും കമ്പനിക്ക് ലഭിച്ചു.

മുന്‍നിര ടെക്‌നോളജി കമ്പനി എന്ന നിലയില്‍ തങ്ങളുടെ വാര്‍ഷിക വിറ്റുവരവിന്റെ ഗണ്യമായ ഭാഗം ഗവേഷണ വികസന സംരംഭങ്ങളില്‍ Huawei നിക്ഷേപിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 ഗവേഷണ കേന്ദ്രങ്ങളുണ്ട് . പാരിസിലെ ഈസ്തറ്റിക്‌സ് റിസര്‍ച്ച് സെന്ററും ഇതിലുള്‍പ്പെടുന്നു. ഏറ്റവും പുതിയ ഗവേഷണ, വികസന കേന്ദ്രം ജര്‍മനിയിലെ വെറ്റ്‌സ്ലെറിലുള്ള മാക്‌സ് ബെറെക്‌സ് ഇന്നവേഷന്‍ ലാബാണ്. ഇവിടെHuaweiയുംLeicaയും സംയുക്തമായി മൊബൈല്‍ ഡിവൈസ് ക്യാമറയും ഇമേജ് നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണം നടത്തി വരുന്നു.

error: Content is protected !!