ഷാർജ സാഹിത്യം

മനുഷ്യ സംസ്ക്കാരത്തെ പ്രകൃതിയുമായും പ്രപഞ്ചമായും സമന്വപ്പിക്കുന്നതാണ് കവിതകളെന്ന് യു.എ.ഇ. കൾച്ചറൽ ഓഫ് സൻഡി ഫിക്കേറ്റ് ചെയർമാൻ ശൈഖ്: ബിലാൽ അൽ ബുദൂർ അഭിപ്രായപ്പെട്ടു.

ഷാർജ: യു.എ.ഇ.യുടെ രാഷ്ട പിതാവ് ശൈഖ് സായിദ് അത് കൊണ്ട് തന്നെയാണ് കവിതകളെയും, പ്രകൃതിയേയും ഒരു പോലെേസ്നഹിച്ചെതെന്നും, യു.എ.ഇ.ഭരണാധികാരികൾ അത് തുടർന്ന് മുന്നോട്ട് കൊണ്ടു പോകുന്നതെന്നും, മഹത്തായ സഹോദര്യത്തിന്റെ മനുഷ്യ സ്നേഹത്തിന്റെ പ്രതീകമാണ് കവിതകളെന്ന് ചിരന്തനയുടെ 33 മത് കവിതാസമാഹാരം ഓക്സ്ഫോർഡ് സ്ക്കൂൾ പ്രിൻസിപ്പൽ ദീപ വിനോദിന് നൽകി കൊണ്ട് യു.എ.ഇ. കൾച്ചറൽ ഓഫ് സൻഡി ഫിക്കേറ്റ് ചെയർമാൻ ശൈഖ്: ബിലാൽ അൽ ബുദൂർ  പറഞ്ഞു.

ദുബായ് ഓക്സ് ഫോർഡ് സ്ക്കുള്ളിലെ വിവിധ രാജ്യങ്ങളിലുള്ള 40 വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് കവിതകളാണ് ചിരന്തന പുറത്തിറക്കിയത് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.ശൈഖ് മുഹമ്മദ് അൽ മഖ്ത്തും നോളേജ് ഫൗഡേഷൻ കവിത – മീഡിയ ഹെഡ് മുഹമ്മദ് ഹുസൈൻ, നിസാർ സഈദ്, ഇസ്മയിൽ മേലടി,കാസിം ഉടുമ്പുതല, ഓക്സ്ഫോർഡ് സ്ക്കൂളിലെ അദ്ധ്യാപകരായ വിബ, ഉഷ ഷിനോജ്, ജിൻസാഷ് പൊന്നത്ത്, പ്രീതി മനോജ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ കവിതാപാരായണവും നടന്നു.
ചിരന്തന ജനറൽ സിക്രട്ടറി ഫിറോസ് തമന്ന സ്വാഗതവും ട്രഷറർ ടി.പി.അശറഫ് നന്ദിയും പറഞ്ഞു

error: Content is protected !!