ഷാർജ സാഹിത്യം

ബുക്ക്പ്ലസ് പബ്ലിഷേഴ്സിന്റെ പത്ത് പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശിതമായി

ഷാര്‍ജ: ഒക്ടോബര്‍ 31 വ്യാഴം രാത്രി 9. 45 നു ഡിസ്കഷൻ ഫോറത്തിൽ നടന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രകാശനകർമം നിർവഹിച്ചു.

മുസ്ലിം നാഗരിക ഭൂമികളിലൂടെ പ്രമുഖർ നടത്തിയ യാത്രാനുഭവങ്ങൾ പങ്കുവെക്കുന്ന സഫർ, സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ട വിശിഷ്ടരായ പത്ത് നബിയനുചരുടെ ജീവിതകഥ ലളിതമായി പറഞ്ഞുതരുന്ന സ്വർഗത്തിലെ ദശപുഷ്പങ്ങൾ എന്ന പത്ത് പുസ്തകങ്ങളുടെ സീരീസ്, എൻ.വി മുഹമ്മദ് ബാഖവിയുടെ ഇസ്ലാമിക കർമശാസ്ത്രം സമഗ്രമായി ചർച്ച ചെയ്യുന്ന അഞ്ച് പുസ്തകങ്ങൾ, ഭാരതീയ നാടോടി കഥകളെ അറബിയിലേക്ക് പകർത്തിയ ഖിസസ്‌ മിനൽഹിന്ദ്, എ സജീവന്റെ എന്റെ പ്രിയപ്പെട്ട ഇസ്ലാമിന്റെ ഹിന്ദി മൊഴിമാറ്റം മേരാ പ്രിയാ ഇസ്ലാം, പ്രമുഖ ഫാമിലി കൗൺസിലർ സിറാജുദ്ദീൻ പറമ്പത്തിന്റെ ഇമ്പമേകും കൂട്ട് തുടങ്ങിയ പുസ്തകങ്ങളാണ് പ്രകാശിതമായത്.

 

 

 

error: Content is protected !!