Uncategorized ഇന്ത്യ കേരളം ദേശീയം ഷാർജ സാഹിത്യം

ഷാർജാ ബുക്ക് ഫെസ്റ്റിൽ യൂസഫലി നിറഞ്ഞു നിന്ന 2 മണിക്കൂറുകൾ , അക്ഷരങ്ങൾക്കപ്പുറം തിരമാലകൾ 

മുപ്പത്തിയെട്ടുവർഷത്തെ ചരിത്രം പേറുന്ന ഷാർജ പുസ്തക മേളയിൽ നാളിതുവരെകാണാത്ത രണ്ടു മണിക്കൂറുകൾ സമ്മാനിച്ചുകൊണ്ടാണ് ഇത്തവണ നവംബർ 4 രാത്രി കടന്നുപോയത് . വൈകുന്നേരം 6 മണിക്ക് ശേഷം  മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് ഇന്ത്യൻ വേദിയായ ഏഴാം ഹാളിൽ പ്രവേശിച്ച യൂസഫലി ഒരു അസാധാരണമായ ഊർജ്ജപ്രവാഹത്തിന്റെ ഔറ സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോയത് . ഒരു തിരമാല പോലെ ആളുകൾ – മലയാളികളും മറ്റ് ഇന്ത്യക്കാരും അറബികളും ഷെയ്ഖ് മാരും മറ്റു പല രാജ്യക്കാരും ഏഴാം ഹാളിലേക്ക് ആവേശത്തോടെ ഇരച്ചുകയറുന്ന പ്രതീതിയാണ് കണ്ടത്.

  യുസഫലിയെക്കുറിച്ച് മനോരമ ചീഫ് റിപ്പോർട്ടർ രാജു മാത്യു എഴുതിയ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് യൂസഫലി എത്തിയതെങ്കിലും അക്ഷര തിരമാലകൾ ആഞ്ഞടിക്കുന്ന ഒരു മഹാ പുസ്തക സാഗര പ്രതീതി ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു . ഒരു താരത്തിനും കിട്ടാത്ത പരിവേഷം . ഒന്ന് തൊടാൻ ഇരമ്പിപ്പാഞ്ഞു വരുന്നവർ . ഒന്ന് പുഞ്ചിരിക്കാൻ അടുത്തേക്ക് വരുന്നവർ . ഒന്ന് സലാം ചൊല്ലി പിരിയാൻ കാത്തുനിൽക്കുന്നവർ , ഒരു സഹായാഭ്യർത്ഥനയുടെ കാര്യം പറയാൻ നിൽക്കുന്നവർ , പരിചയം പുതുക്കാനും അഭിവാദ്യം ചെയ്യാനുമായി കച്ചവടക്കാരും എഴുത്തുകാരും , തങ്ങളുടെപുസ്തകം ഒന്ന് നേരിട്ട് നല്കാൻ ക്യു വിൽ നിൽക്കുന്ന എഴുത്തുകാരും പ്രസാധകരും , ഏതെങ്കിലും പുസ്തകത്തിൽ ഒന്ന് ഒപ്പിട്ടുകിട്ടാൻ നിൽക്കുന്ന വായനക്കാർ , തങ്ങളുടെ പവലിയനിൽ ലോഗോയുടെ മുന്നിൽ നിന്ന് ഒരുനിമിഷം ഒരു ഫോട്ടോ എടുക്കാൻ അനുവദിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിൽക്കുന്ന മീഡിയ പ്രവർത്തകരും മാനേജ്മെന്റും ,- മനോരമ , മാതൃഭൂമി , ക്ലബ് എഫ് എം , ചന്ദ്രിക , സിറാജ് , മീഡിയ വൺ ടീവീ , മാധ്യമം , എൻ ടി വി , റേഡിയോ ഇസ്ലാം , പീസ് റേഡിയോ തുടങ്ങിയ അവൈലബിൾ മീഡിയ ഒരു സ്പർശത്തിനായി കാത്തുനിന്നു ,  സംഘടനകളും പ്രസ്ഥാനങ്ങളും തങ്ങളുടെ പ്രത്യേക പ്രൊജെക്ടുകൾ ഒന്ന് ധരിപ്പിക്കാൻ കാത്തുകെട്ടി നിൽക്കുന്നു , ഒരു ബൈറ്റിനു വേണ്ടി കാത്തുനിൽക്കുന്ന ടീവീ ചാനലുകൾ , അങ്ങനെ എല്ലാം എല്ലാം ..
എന്താണ് ഒരു വ്യാപാരി വ്യവസായി ഇങ്ങനെ ഇത്രമേൽ ജീവിതത്തിന്റെ വിവിധ തുറകളിൽ ഉള്ളവർക്കുമേൽ  സ്വാധീനിക്കപ്പെടുന്നത് ? ഇങ്ങനെ ഒരാൾ വേറെ ഇല്ലെന്നു ലോകം വിശ്വസിക്കുന്നത്‌ എന്തുകൊണ്ടാണ് ? ഇത് നരവംശ ശാസ്ത്രം പഠിക്കേണ്ട കാര്യമാണ് . ഒരാളുടെ ജീവിതം അക്ഷരാർത്ഥത്തിൽ ഒരു പാഠശാലയായി മാറുകയാണെന്ന് ലോകം തിരിച്ചറിയുമ്പോൾ ഉരുണ്ടുകൂടിവരുന്ന ഇഷ്ടമാണത് . കഠിനമായി അധ്വാനിക്കാനും , അതിൽ നിന്ന് പണം സമ്പാദിക്കാനും , അതിന്റെ വിഹിതം കണക്കുകൂട്ടി സമൂഹത്തിന് പല കാര്യങ്ങൾക്കായി അറിയിച്ചും അതിലേറെ അറിയിക്കാതെയും തിരിച്ചുകൊടുക്കാനുള്ള മനസ്സുമാണ്  യൂസഫലിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നത് . എല്ലാവർക്കും ഒരു ഉൾപ്രേരണ ആകുന്ന വിധത്തിൽ സന്ദർഭത്തിനനുസരിച്ച് സരസമായി സംസാരിക്കാനും ഇടപെടാനും കഴിയുന്ന പ്രത്യേക അനുഗ്രഹ സിദ്ധിയാണ് മറ്റുള്ളവരിൽ നിന്ന് യൂസഫലിയെ വേർതിരിച്ചു  നിർത്തുന്നതും ആദ്യം സൂചിപ്പിച്ച ഊർജ കലവറ സൃഷ്ടിക്കുന്നതും.
നോബൽ സമ്മാനം കിട്ടിയ തുർക്കി എഴുത്തുകാരൻ ഓർഹൻ പാമുക് വന്നുപോയി , അമേരിക്കൻ ജനപ്രിയ കൊമേഡിയൻ സ്റ്റീവ് ഹാർവേ വന്നു , ബോളിവുഡിന്റെ സോനം കപൂർ സമയം ചിലവഴിച്ചു , അക്കാദമി അവാർഡ് ജേതാവ് ഗുൽസാർ എന്ന എഴുത്തുകാരൻ സംവദിച്ചു , നമ്മുടെ കെ എസ് ചിത്ര പറയാനും പാടാനും വന്നു അങ്ങനെ പല തുറകളിൽ ഉള്ളവർ വന്നുപോയപ്പോഴൊന്നും ഇല്ലാതിരുന്ന ലെവലിൽ ഒരു തിരമാല പ്രവാഹം ഉണ്ടാകുന്നതിന്റെ കാരണം നമ്മൾ ആലോചിച്ചു ഓരോരോ ഉത്തരങ്ങൾ കണ്ടുപിടിക്കുക തന്നെ വേണം . അംഗീകാരത്തിന്റെ , ആശ്രയത്തിന്റെ , സാമൂഹിക ഇടപെടലിന്റെ ഒരു സുനാമി ഈ മനുഷ്യൻ ഉണ്ടാക്കിയെടുത്തത് അക്ഷരങ്ങളുടെ വേദിയിൽ പോലും അതി ഗംഭീരമായി പ്രതിഫലിച്ചുവെന്ന് വേണം കരുതാൻ . അത് ഒരു ജന്മ പുണ്യം . ആ കാലഘട്ടം കാണാൻ നമുക്ക് കഴിയുന്നത് നമ്മുടെയും പുണ്യം .
error: Content is protected !!