ഷാർജ സാഹിത്യം

”സഹയാത്രികർക്ക് സലാം” എന്ന ഇൻസ്പിറേഷൻ പുസ്തകം തേടി വായനക്കാർ

കഴിഞ്ഞ വർഷം ഷാർജാ പുസ്തക മേളയിൽ ഏറ്റവും കൂടുതൽ വിറ്റു പോയ പുസ്തകങ്ങളിൽ ഒന്നായ ഡോ. നസീഹത്ത് ഖലാമിന്റെ “സഹയാത്രികർക്ക് സലാം ” ഇത്തവണയും മേളയിലെത്തി. ചിരന്തന പ്രസിദ്ധീകരിച്ച ഈ പുസ്തകം ഏഴാം ഹാളിൽ zc 20 യിൽ പ്രിയദർശിനി ബുക്ക് സ്റ്റാളിൽ ആണ് ലഭിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ ഔന്ന്യത്യവും ആത്മീയ സാക്ഷാൽക്കാരത്തിന്റെ അസാധാരണ സായൂജ്യവും സമ്മിശ്രമാക്കി രചിച്ചിരിക്കുന്ന ഈ കൃതി ആദ്യ എഡിഷൻ പുറത്തിറങ്ങിയ ഉടൻ തന്നെ വിറ്റു തീർന്നതാണ്. തിരുവനന്തപുരം പാങ്ങോട് മന്നാനിയാ കോളേജിലെ ഡോക്ടർ നസീഹത്ത് ഖലാം രചിച്ച ഈ പുസ്തകം നിരവധി പേർക്ക് ആത്മീയ തേജസ്സോടെ ഹജ്ജിനു പോകാൻ പ്രേരണ നൽകി. അതുപോലെ ഏതു പ്രായത്തിലും കുടുംബ – സേവന തിരക്കുകൾക്കിടയിലും ഉന്നത വിദ്യാഭ്യാസത്തിന്റെ പരകോടിയിലേയ്ക്ക് പോകാൻ കഴിയുമെന്ന പ്രായോഗിക സന്ദേശവും നൽകി.
ഹജ്ജിന്റെ ചരിത്രവും യാഥാർഥ്യങ്ങളും ആധുനിക കാലഘട്ടത്തിലെ അനുഭവങ്ങളും മിശ്രണം ചെയ്തുകൊണ്ട് ഒരു വനിത രചിക്കുന്ന ആദ്യ ഇന്ത്യൻ കൃതി എന്ന രൂപത്തിലും “സഹയാത്രികർക്ക് സലാം ” ശ്രദ്ധ നേടിയിരുന്നു. 10 ദിർഹത്തിനാണ്‌ പുസ്തകം വിൽക്കുന്നത്.

സഹയാത്രികർക്ക് സലാം പുസ്തകം പ്രിയദർശിനി സ്റ്റാളിൽ നിന്ന് ആശാ ശരത് ഏറ്റുവാങ്ങുന്നു

error: Content is protected !!