ബിസിനസ്സ് ഷാർജ

‘വിന്‍ 15 ടൊയോട്ട ഫോര്‍ച്യൂണര്‍’ പുതിയ മെഗാ പ്രൊമോഷനുമായി സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച സ്വീകാര്യത നേടിയ യു.എ.ഇ യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ്കൂടി ആയ ഷാര്‍ജയിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് പുതിയ മെഗാ പ്രൊമോഷന്‍ പ്രഖ്യാപിച്ചു. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 15 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ സമ്മാനമായി നേടാനാവുന്നതാണ് പുതിയ മെഗാ പ്രൊമോഷന്‍.
2019 നവംബര്‍ 04  നാരംഭിക്കുന്ന പുതിയ പ്രൊമോഷനില്‍ ഓരോ രണ്ടാഴ്ചയിലും 2 വിജയികളെ വീതം തിരഞ്ഞെടുക്കും. 2020 ഫെബ്രുവരി 26 വരെ നീണ്ടു നില്‍ക്കുന്ന ഈ പ്രൊമോഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 15 വിജയികള്‍ക്ക് 2020 മോഡല്‍ടൊയോട്ട ഫോര്‍ച്യൂണര്‍ സമ്മാനമായി നല്‍കും.
2019 സെപ്റ്റംബര്‍ 4 ന് പ്രവര്‍ത്തനമാരംഭിച്ച സഫാരിയുടെ വിന്‍ 30ടൊയോട്ട കൊറോള പ്രൊമോഷനും, വിന്‍ 1 കിലോഗോള്‍ഡ് പ്രൊമോഷനും അഭൂത പൂര്‍വമായ പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന്‌ലഭിച്ചത്. യു.എ.ഇയില്‍ സഫാരിയുടെ ആദ്യസംരംഭമായിട്ടും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും, പിന്തുണയും,സ്‌നേഹവുംഅത്ഭുതപ്പെടുത്തിയെന്ന്‌ സഫാരി ഗ്രൂപ്പ്മാനേജിങ്ഡയറക്ടര്‍സൈനുല്‍ ആബിദീന്‍ പറഞ്ഞു. വ്യത്യസ്തത രാജ്യങ്ങളില്‍പ്പെട്ടവര്‍ കൊറോള നറുക്കെടുപ്പില്‍വിജയികളായിഎന്നത് എല്ലാരാജ്യക്കാരും സഫാരിയെ ഇഷ്ടപ്പെടുകയും ഇവിടെ നിന്ന് പര്‍ച്ചേസ്‌ചെയ്യുകയുംചെയ്യുന്നുണ്ട്എന്നതിന്റെതെളിവാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് നിലവില്‍സഫാരിചെയ്യുന്നത്. 3 നിലകളിലായിസംവിധാനിച്ചിട്ടുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍  ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട് ഫുഡ്, റെഡിമേഡ്, മത്സ്യമാംസാദികള്‍, ഫര്‍ണിച്ചര്‍, ടോയ്സ്, ഇലക്ട്രോണിക്‌സ്, ഓര്‍ഗാനിക്‌വെജിറ്റബിള്‍സ്,  തുടങ്ങിയ എല്ലാവിഭാഗത്തിലും പെടുന്ന  സാധനങ്ങളുടെ കമനീയശേഖരമാണ്  ഒരുക്കിയിരിക്കുന്നത്. രണ്ടാം നിലയിലെ ഫുഡ്‌കോര്‍ട്ടില്‍ ആരംഭിച്ചിട്ടുള്ള നാടന്‍ തട്ടുകടക്കും വമ്പിച്ച സ്വീകാര്യതയാണ്‌ലഭിക്കുന്നത്.
വാരാന്ത്യങ്ങളിലെ എന്റര്‍ടൈന്‍മെന്റ് പരിപാടികളും കുടുംബങ്ങളുടെ സ്വീകാര്യതവര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. പ്രഭു ദേവയും,ഡെയ്‌സിഷായും,റാഷിദ്‌ബെല്‍ഹാസയും ഉള്‍പ്പെടെ അണിനിരക്കുന്ന DABANGG റോഡ്‌ ഷോ നവംബര്‍ 07 ന് വൈകീട്ട്  07 30  ന്സഫാരിമാളില്‍വെച്ച് നടക്കും

error: Content is protected !!