ഷാർജ

സൗജന്യ നിയമസഹായം തുണയായി, പതിമൂന്നു വയസ്സുകാരിയുടെ പിതൃത്വം ഷാർജ ശരീഅ കോടതി അംഗീകരിച്ചു.

ഷാർജ: പതിമൂന്നുവര്ഷത്തെ കാത്തിരിപ്പിനൊടുവിൽ പാകിസ്താനി സ്വദേശിക്ക്  ബംഗ്ലാദേശി യുവതിയിലുണ്ടായ പെൺകുട്ടിയുടെ പിതാവ് പാകിസ്താനി സ്വദേശി നൂർ അഹ്മദ് ഖാൻ സുൽത്താൻ ആണെന്ന് ഷാർജ ശരീഅ കോടതി മുഖാന്തരം വിധി ലഭിച്ചു.

പതിമൂന്നുവയസ്സുകാരിയായ മറിയം ഖാനാണ് പിതാവാരാണെന്ന് സ്ഥിരീകരിക്കാത്തതുകാരണം നിയമപരമായ രേഖകൾ ഇല്ലാത്തതിനാൽ തടസ്സങ്ങൾ നേരിടുന്നത്. അവൾ അപൂർവമായാണ്  വീട്ടിൽ നിന്നിറങ്ങുന്നത്. അവൾ ഒരിക്കലും സ്‌കൂളിൽ പോവുകയോ  സ്വന്തം പിതാവിനെ കാണുകയോ ചെയ്തിട്ടില്ല. അവളുടെ അമ്മ ഹലീമ മുഹമ്മദ് (32) ഷാർജയിൽ ഒരു വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്നു.

പാകിസ്ഥാൻ സ്വദേശിയായ ഭർത്താവ് തന്നെ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോവുമ്പോൾ ബംഗ്ലാദേശുകാരിയായ ഹലീമ നാലുമാസം ഗർഭിണിയായിരുന്നു. അവർ തമ്മിലുള്ള വിവാഹം രെജിസ്റ്റർ ചെയ്തിരിക്കുന്നത് അജ്‌മാൻ കോടതിയിലാണ്. ആയതിനാൽ അജ്‌മാൻ കോടതിയിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് ഹലീമയുടെ കയ്യിലുണ്ട്. എന്നാൽ അവളുടെ കുട്ടിയെ വീട്ടിൽ നിന്നുതന്നെ പ്രസവിക്കപ്പെട്ടതിനാൽ കുട്ടിക്ക് ജനന സിർട്ടിഫിക്കറ്റോ പാസ്സ്പോർട്ടോ ഇല്ല. അതുകാരണം നിയമവിധേനയുള്ള ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല.

യു.എ.ഇ യിൽ തന്നെ തുടരാൻ  അമ്മയും മകളും ആഗ്രഹിക്കുന്നതിനാൽ മറിയത്തിനിക്ക് നിയമപരമായ രേഖകൾ ഉണ്ടാക്കാൻ അവളുടെ അമ്മ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഹലീമയുടെ ഭർത്താവ് നൂർ അഹ്മദ് ഖാൻ സുൽത്താൻ ഷാർജയിൽ ഡ്രൈവറായി ജോലിചെയ്യുന്നതിനിടയിലായിരുന്നു ഇരുവരുടെയും കല്യാണം അജ്‌മാൻ കോടതിയിൽ വെച്ച് നടന്നത്. തന്റെ ഭർത്താവ് താനും മറിയമുമായി പിന്നീട്  ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ഹലീമ പറഞ്ഞു.

മറിയത്തിനെ വീട്ടിൽ വെച്ചുതന്നെ പ്രസവിക്കാൻ നിര്ബന്ധിതയായപ്പോളുണ്ടായ അവസ്ഥ ആലോചിക്കുമ്പോൾ ഒരു പേടി സ്വപ്നമായി നിലനിൽക്കുകയാണെന്ന് ഹലീമ പറയുന്നു, ‘’എനിക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോൾ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ അടുത്ത് ആരും ഉണ്ടായിരുന്നില്ല. ഒരു അയൽവാസി തന്റെ ഭർത്താവുമായി ബന്ധപ്പെടാൻ ഒരുപാട് തവണ ശ്രമിക്കിച്ചെങ്കിലും ഫലം കണ്ടില്ല. ശേഷം എന്റെ സഹോദരനെ ബന്ധപ്പെട്ടു എന്നാൽ സഹോദരൻ എത്തുമ്പോഴേക്കും ഞാൻ കുട്ടിയെ പ്രസവിച്ചിരുന്നു’’. ഇത് നിറകണ്ണുകളോടെയായിരുന്നു അമ്മയായ ഹലീമ പറഞ്ഞത്.

മറിയം വീട്ടിൽ നിന്ന് പ്രസവിക്കപ്പെട്ടതിനാൽ ഹോസ്പിറ്റലിൽ നിന്ന്  ഒരു ബർത്ത് സിറ്റിഫിക്കറ്റ് ഉണ്ടാക്കാൻ ഹലീമക്ക് സാധിച്ചിരുന്നില്ല.. അതിന്റെ ഫലമായി മറിയത്തിന് പാസ്സ്പോർട്ടോ ഐഡിയോ ഉണ്ടാക്കാനും സാധിച്ചില്ല.

അവളുടെ ജീവിതത്തിൽ ഇതുവരെ സ്‌കൂൾ വിദ്യാഭ്യാസം നേടിയിട്ടില്ല എന്ന് മറിയം പറഞ്ഞു. അവളുടെ അമ്മയുടെ പേരിലും നിയപരമായ രേഖകൾ  ഹാജരാക്കാൻ സാധിക്കാത്തതിനാൽ   അവൾക്ക് ഔപചാരികമായ വിദ്യാഭ്യാസം നേടാൻ സാധിച്ചില്ല. എന്റെ ജീവിതം നിലച്ചതായി എനിക്ക് തോന്നുന്നു എന്ന്  മറിയം  പറയുന്നു.

മകളുടെ ഈ പരിതാപകരമായ അവസ്ത്ഥ പറഞ് ഒരുപാട് ആൾക്കാരെയും ലീഗൽ സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ആരും തന്നെ സഹായത്തിനെത്തിയില്ല, എല്ലാവരും ഭീമമായ തുക വക്കീൽ ഫീസായി ആവശ്യപ്പെടുകയാണുണ്ടായത്. അവസാനം ഷാർജയിലെ അലി ഇബ്രാഹിം, യൂനിസ് മുഹമ്മദ് അൽ ബലൂഷി ലീഗൽ കണ്സള്ട്ടന്സിലെ   നിയമ പ്രതിനിധി  സലാം പാപ്പിനിശ്ശേരിയാണ്  ഷാർജ കോടതി മുഖാന്തരം കുട്ടിയുടെ പിതാവ് പാകിസ്താനി സ്വദേശി നൂർ അഹ്മദ് ഖാൻ സുൽത്താൻ ആണെന്നുള്ള വിധി ലഭിക്കാൻ വേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചതെന്ന് കുട്ടിയുടെ അമ്മ ഹലീമ പറഞ്ഞു.

കോടതി വിധി ലഭിച്ചമുറക്ക് കുട്ടിക്ക് ബംഗ്ലാദേശ് പാസ്പോര്ട്ട് ഉണ്ടാകാനുള്ള അനുവാദത്തിനുവേണ്ടി പാകിസ്ഥാൻ എംബസ്സിയിൽ നിന്നും NOC ഉണ്ടാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും തുടർന്ന് എത്രയും പെട്ടെന്ന് ബംഗ്ലാദേശ് പാസ്പോര്ട്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്ന് നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി പറഞ്ഞു.

error: Content is protected !!