Uncategorized

യു.എ.ഇയിൽ മഴ ഈ ആഴ്ചയും തുടരും ,പൊടിക്കാറ്റിനും സാധ്യത

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനമനുസരിച്ച് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷം തുടരും . ചില ദ്വീപുകളിലും വടക്കൻ, പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും മേഘങ്ങൾ വർദ്ധിക്കും, തുടർന്ന് മഴ പെയ്യാനും സാധ്യതയുണ്ട്.
പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അധികൃതര്‍ അറിയിച്ചു. താഴ്‌വരകളില്‍ നിന്ന് ആളുകള്‍ മാറി ആളുകള്‍ മാറി നില്‍ക്കണമെന്നും കടലിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

error: Content is protected !!